Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
എല്ലാം നിന്ന് ചിരിക്കുന്നു..
ഞാൻ പിന്നെ ഒട്ടും വൈകിപ്പിച്ചില്ല ഒറ്റ ചാട്ടം യെശോധേ.... ഇല്ലേൽ എന്നെ അവൾ എടുത്തുടുത്താലോ...
വൈകിട്ടായപ്പോളേക്കും പിള്ളാര് രണ്ടും പോയി പിന്നെ ഞങ്ങൾ നാളത്തെ പൊക്കിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ശെടാ നിങ്ങൾ അറിഞ്ഞില്ലായിരുന്നൊ ഞങ്ങൾ പോവാ നാളെ എന്റെ ഫ്ലാറ്റിലേക്ക്,നിങ്ങള് നല്ല ആൾക്കാരാ ഞങ്ങളുടെ കാര്യം മുഴുവൻ അറിയാവുന്നവർ അല്ലെന്ന് വെച്ച ഞങ്ങളു ചോദിക്കാഞ്ഞേ. ആഹ്ഹ് പോട്ടെ.. വിട്ട് കള,
പിറ്റേന്ന് രാവിലെ തന്നെ റെഡിയായി അവളുടെ ഒരു ബാഗ് മാത്രം എടുത്ത് എന്റെ ആവശ്യത്തിന് അവിടെ ഉണ്ടല്ലോ.. അങ്ങനെ എല്ലാരോടും യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങാൻ തയാറെടുത്തപ്പാക്കി..അമ്മക്കും ഏട്ടത്തിക്കും അച്ഛനും ഏട്ടനും ആർക്കും അവളെ വിടണെന്നില്ല പോവയ്യാതെ നിവർത്തിയില്ലലോ , കുറച്ചു നേരത്തെ സ്നേഹപ്രകടനത്തിനോടുവിൽ അവൾ വന്ന്
" നീ ഇറങ്ങിയോ.. "
എന്ന് അച്ഛൻ ചോദിച്ചപ്പോ, ഇല്ല കുറച്ചൂടെ ഇറങ്ങാൻ ഉണ്ട് എന്തെ തിരിച്ചു കേറണോ..അര മുക്കാൽ മണിക്കൂർ ആയി ഞാൻ ഇവിടെ പട്ടിപോസ്റ്റ് അടിച്ചിരിക്കുന്നു. ഇപ്പോളെലും ചോദിച്ചല്ലോ..ഇങ്ങനെ ഒരാൾ ഉണ്ടെന് ഓർത്തോ..
ഞാൻ ഒരു ബ്ലാക്ക് ഹുഡ്‌ഡി യാണ് ഇട്ടിരിക്കുന്നെ അവള് ഒരു ഗ്രീൻ ചുരിദാർ..
അങ്ങനെ എല്ലാരോടും യാത്രയും പറഞ്ഞു മിക്കമണിക്കൂർ അങ്ങനെ പോയി.. ഇനി എറണാകുളം ചെല്ലുമ്പോ പത്താകുല്ലോ..
R6 തന്നെ എടുത്ത് അല്ലാതെപ്പോ എന്ത് ചെയ്യും മറ്റേത് ഏട്ടന് കൊടുത്തില്ലേ.. ഇവളുടെ പുറകിലുള്ള ഇരുപ്പ് കാണുമ്പോളെ ഇത് കൊടുത്ത് വേറെ എടുക്കണ്ട വരുമെന്ന തോന്നണേ..
തിരിച്ചുള്ള യാത്രയിൽ ഇടക്ക് ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ നിർത്തി ഫുഡും കഴിച്ചു ഞങ്ങൾ പിന്നീട് അങ്ങോട്ട് ഓരോന്ന് പറഞ്ഞു യാത്ര തുടർന്ന് ഇടക്ക് അവളുടെ അനക്കം കേൾക്കാതെയായപ്പോ ഞാൻ വണ്ടി നിർത്തി.. അഹ് ബെസ്റ്റ് ദേ പില്യൺ സീറ്റിൽ ഇരുന്നുറങ്ങുന്നു. കുറച്ചൂടെ കഴിഞ്ഞിരുന്നേൽ റോട്ടീന്ന് വടിച്ചെടുയായിരുന്നു.. നല്ല തതണുപ്പായതിനാൽ എന്റെ ഒരു ഹുഡ്‌ഡി യും ചുരുദാറിനു മുകളിലൂടെ ഇട്ടിട്ടുണ്ട്.
" എടി... ഡി പെണ്ണെ കണ്ണൊന്നു തുറന്നെ... "
ഒരു ഞരുക്കത്തോടെ കണ്ണുതുറന്നവൾക്കു നേരെ ഒരു ചിരി സമ്മാനിച്ചു ദൂരത്തേക്ക് വിരൽ ചൂണ്ടുമ്പോ ആ കണ്ണുകൾ വിടർന്നു എന്നെ
💬 Comments
View all comments