0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 1591

ഒന്ന് നോക്കിയ ശേഷം വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി..

"ഹൂ... എന്ത് രസാ അല്ലെ...."

മലയോടൊപ്പം മുട്ടികിടക്കുന്ന മഞ്ഞിൻ മേഘങ്ങളെ നോക്കി അവൾ ഒന്ന് വിറച്ചപ്പോ ഞാൻ അവളെ ചേർത്ത് പിടിച്ചു.. സമയം മൂന്ന് മണിയോളം ആയിട്ടുണ്ട്... നല്ലപോലെ മഞ്ഞും ഉണ്ട്.. കറങ്ങിയാണ് പോകുന്നത് അതിനാൽ ആണ് അങ്ങനെ ഒരു സീൻ ഉണ്ടായേ

" ബാ തണുപ്പൊക്കെ മാറ്റാൻ നമ്മക്ക് രണ്ട് കട്ടനടിക്കാം.. "

അവളെ ചേർത്ത് പിടിച്ചു തൊട്ടടുത്തുള്ള ഒരു വഴിയോര ബജി കടയിലേക്ക് കയറി രണ്ട് കട്ടനും പറഞ്ഞു രണ്ട് പരിപ്പുവടയും എടുത്ത്.. അഹ് ഹാ അന്തസ്സ്...

അവിടുന്നു ഇറങ്ങി ഒരു ഒന്നര മണിക്കൂർ കഴിഞ്ഞു ഞങ്ങൾ ഫ്ലാറ്റിൽ എത്തി.. വണ്ടി എന്റെ സ്റ്റിരം സ്പോർട്ടിലേക്കു കയറ്റുമ്പോ പുറകെ ഓടി മണിക്കൂട്ടനും എത്തിയിരുന്നു

അവനൊരു തമിഴ് പയ്യൻ ആണ്, അവന്റെ അച്ഛനാണ് ഇവിടുത്തെ ആളുകളുടെ തുണി എല്ലാം ഇസ്തിരി ഇടുന്നെ.. ഞാൻ ഒഴികെ ബാക്കി എല്ലാരും അയാൾക്ക് തുണി കൊടുക്കുമ്പോളും മാസം ഒരു രണ്ടായിരം രൂപ ഞാൻ വേലുഅണ്ണന് കൊടുക്കും.എന്താവിശ്യത്തിനും പുള്ളി ഉണ്ട് കൂടെ..

" എന്നാടാ.. എപ്പടി ഇരുക്ക്.. സൗകിയമാ... "

ബൈക്കിൽ നിന്നും ഇറങ്ങി വണ്ടി ലോക്ക് ചെയുന്നതിനിടയിലാണ് ഞാൻ അവനെ നോക്കുന്നത്..

" ആമണ്ണേ സൗകിയം താൻ.. ഇവളോ നാൾ എങ്കെ ഇരുന്തിക്കെ...

അല്ലേയ് യാരിത്...?? "

ഞങ്ങളുടെ രണ്ടാളുടെയും സംസാരം കണ്ടു നിന്ന ആമിയെ നോക്കി അവൻ സംശയരൂപേണ എന്നോട് ചോദിച്ചതും..

" അത് വന്ത് എന്നുടെ തിരുമണം മുടിഞ്ഞാച്ചിടാ.. എൻ പൊണ്ടാട്ടി താൻ ഇത്.. "

ഇവരെന്തു തേങ്ങയാണ് പറയുന്നതെന്നോർത്തു മൊത്തത്തിൽ കിളി പോയ അവളേം വിളിച്ചു ഞാൻ മുന്നോട്ട് നടന്ന്, അപ്പോളേക്കും അവളുടെ കൈയിൽ ഇരുന്ന പെട്ടി അവൻ വാങ്ങാൻ തുടങ്ങി

" ഇവളോ സീക്രവാ.. സൊല്ലവേ ഇല്ലേ... അണ്ണി ബാഗ് ഞാൻ പതുക്കലാം.. "

" ഇവനെന്തോന്നാ പറയണേ ഏട്ടാ..എന്തോ പത്തെന്ന കാര്യവാ ഈ ചെക്കൻ പറയണേ. എടാ വിടെടാ... പെട്ടി ഞാൻ എടുത്തോളന്നു.. "

അവൻ പറയുന്നതോ ഇവിടെ നടന്നതിനെയോ കുറിച്ചൊന്നും പിടികിട്ടാതെ നിന്ന

💬 Comments

View all comments