Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
അവളുടെ ബാഗും കൂടെ അവൻ വാങ്ങിയതും അവന് വിട്ടുകൊടുക്കില്ല എന്നൊരു ഭാവം ആയിരുന്നു അപ്പോ
" എടി അതവൻ പിടിച്ചോളും ഇല്ലേൽ ഇന്നിവിടുന്ന് നമ്മക്ക് മേലോട്ട് പോകാൻ പറ്റില്ല.. "
പെട്ടി ചുമ്മാന്നാൽ പൈസ കിട്ടും എന്നുള്ളത് കൊണ്ട് ചെക്കൻ ഒറ്റ പെട്ടി വിടില്ല, അതറിയാവുന്ന കൊണ്ട് ഞാൻ അവളോട് പറഞ്ഞതും....
" ഇന്നാടാ കൊണ്ട് പോ..!
അല്ല ഇതാരാ...? "
" ഇവനോ... ഇവനല്ലേ നമ്മടെ മണിക്കുട്ടൻ.. അല്ലേടാ.. "
ബാഗ് അവന് കൊടുത്ത് എനിക്ക് നേരെ നിന്നതും അവനെ ഞാൻ ഒന്ന് പരിചയപ്പെടുത്തി . ഒന്നും മനസിലായില്ലേലും ഓട്ട വീണു മുഷിഞ്ഞ ബനിയനിൽ മുഖവും തുടച്ചു അവൻ നല്ല ഭംഗിയായി ഒന്ന് ചിരിച്ചു എന്നിട്ടും അവൾക് മനസിലാകാതെ നോക്കിയപ്പോ
" ഇവിടെഫ്ലാറ്റിലെ തുണി ഒക്കെ തേച്ചു കൊടുക്കുന്ന വേലു അണ്ണന്റെ മോന.. ഇവിടെ എല്ലാർക്കും വലിയ കാര്യവാ, ഇപ്പോളും എന്റെ കൂടെ കാണും നമ്മടെ ഫ്ലാറ്റിൽ ആയിരിക്കും അവൻ മിക്കപ്പോഴും.. "
" ഇവന്റെ അമ്മയോ..? "
എന്നൊരു ചോദ്യം വന്നപ്പോ ഉടനെ
" അവന്റെ അമ്മ രണ്ടു കൊല്ലം മുന്നെ ഒരു കാറിടിച്ചു മരിച്ചുപോയി.. നീ അവനോട് അതൊന്നും ചോദിക്കണ്ട കേട്ടോ "
.
അവന് ഏറ്റവും പ്രിയം അവരെ ആയിരുന്നു അന്നവർ മരിച്ചപ്പോ ഈ പിഞ്ചു മനസ്സ് എന്തോരം വിഷമിച്ചുന്നു എനിക്കറിയാം.. അതിനവൾ ഇല്ലെന്ന് ചുമൽ കുച്ചി
"മതി പെട്ടി ചുമന്നത്... പിള്ളേരെ പിള്ളേരുടെ പണിയെടുത്താൽ മതി.. താടാ ചെക്കാ അത്.."
എന്തുകൊണ്ടോ അവൾ അവന്റെ കൈയിൽ നിന്നും ആ പെട്ടി തട്ടിവാങ്ങിയതും ചെക്കൻ എന്റെ മുഖത്തേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി..
" അണ്ണാ... അണ്ണികിട്ടേ സോല്ല് പെട്ടി കൊടുക്കസൊല്ല്... "
അവന്റെ ചാട്ടവും പറിച്ചിലും എല്ലാം കണ്ടപ്പോ ആമിക്ക് ചിരി സഹിക്കാൻ വയ്യാ.
" ഇന്നാ എന്നാൽ ഇത് പിടിച്ചോ .. ഇനി പെട്ടി ചുമന്നില്ലയെന്നു വേണ്ട.. "
ശേഷം കൈയിലെ ഹാൻഡ് ബാഗ് അവന്റെ കൈയിൽ കൊടുത്തു മറ്റേ ബാഗ് അവൾ എന്റെ കൈയിൽ തന്ന്.. അത്
💬 Comments
View all comments