0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 1560

"

" എന്തോ. "

അഞ്ചു ഒന്ന് നിർത്തിട്ട് അവളെ രൂക്ഷമായി ഒന്ന് നോക്കി

" എനിക്ക്.. "

എന്നെ ഒന്ന് പാളിനോക്കി അവൾ എന്റെ കൈയിൽ പിടിച്ചു

" അതേട്ടാ. എന്താന്നറിയുവോ എനിക്ക് ഭയകര ഇഷ്ട ഇത് അതോണ്ടാ. "

കൊച്ചുകുട്ടികൾ ചിണുങ്ങുന്ന പോലെ ചിണുങ്ങുന്ന അവളെ കണ്ടപ്പോ എനിക്ക് പിന്നേം എന്റെ പെണ്ണിനോട് സ്നേഹം കൂടി

" മോള് കഴിച്ചോടാ... ദേ ഈ പെണ്ണിനും കൊട് ഇല്ലേൽ കൊതികുത്തും.. "

അങ്ങനെ പറഞ്ഞപ്പോ വലിയ താല്പര്യം ഇല്ലാത്ത പോലെ രണ്ടുകവർ അവൾക്കു നേരെ നീട്ടി,, പിന്നെ എന്നെ അവരുടെ നാട് കാണിക്കുന്ന തിരക്കിൽ ആയിരുന്നു ചേച്ചിയും അനിയത്തിയും, അവർ പഠിച്ച സ്കൂളും, കളിച്ചു നടന്ന സ്ഥലവും എല്ലാം..

" ഏട്ടാ... ഏട്ടന് പ്രേമം ഒന്നുമില്ലായിരുന്നോ.. "

ഇടുങ്ങിയ മണ്ണിട്ട പച്ചപ്പ് നിറഞ്ഞ ആ വഴിയിലൂടെ നടക്കുന്നതിനിടക് അഞ്ചു എന്നോട് ചോദിച്ച ആ ചോദ്യം എന്നെ 5 വർഷം പിന്നിലേക്ക് കൊണ്ട് പോയി..

" ആതിര... "

എന്റെ വായിൽ നിന്ന് ആ പേര് എങ്ങനെ വന്നെന്ന് എനിക്ക് ഇന്നും അറിയില്ല സുഹൃത്തുക്കളെ..

" ആതിരയോ... അതാരാ...??"

ഇയ്യോ.. ഇത് കടിക്കുവോ.കത്തി ജ്വലിച്ചു നിൽകുവാണ്‌ അവൾ, ഇടക്ക് ഇടക്ക് ജ്വാലിക്കുണ്ടല്ലോ ഇനി ഇവള് വല്ല എയൺ മാനിയും ആണോ .

" അമ്മായി...!! അല്ലപിന്നെ. ഒന്ന് മിണ്ടാതെയിരിക്കുവോ യേച്ചി..ഏട്ടൻ ബാക്കി പറ "

എന്തോന്ന് പറയാൻ ഒരു പേര് പറഞ്ഞപ്പോതന്നെ ഇങ്ങനെ. പിന്നെ അറിഞ്ഞോണ്ട് ആരേലും കൂർള എക്സ്പ്രസ്സിന് തലവയ്ക്കുവോ.. ഒന്നുപൊടി പെണ്ണെ . അവള് കഥകേൾക്കാൻ വന്നേക്കുന്നു

" എന്തോന്ന് പറയാൻ ഒന്നുല്ല... നടക്കങ്ങോട്ട്, "

പിന്നെ അതുടെ പറഞ്ഞിട്ട് വേണം ഉള്ള റേഷൻ കൂടെ ഇല്ലാതാക്കാൻ.. ഇവിടെ അരിയും മൂഞ്ചി മണ്ണണ്ണയും മൂഞ്ചി. ഇനി മാസമാസം കിട്ടണ പഞ്ചസാരകുടെ മൊഞ്ചിക്കണോ..

" ശോ.. രണ്ടും കണക്കാ... ഹും.. "

എന്നും പറഞ്ഞ് കെറുവിച്ചു അഞ്ചു മുന്നിൽ നടന്ന്,അതെനിനക്കൊരു മുതൽക്കൂട്ടായിരുന്നു.. ഞാൻ ആമിടെ തോളിലൂടെ കൈയിട്ട് ഉടനെ അവൾ കൈ തട്ടിമറ്റിയേകുന്നു.. എന്റെ സ്വന്തം കൈ

💬 Comments

View all comments