Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
തട്ടിമറ്റുമ്പോൾ എന്നോട് അനുവാദം ചോദിക്കണ്ടേ നിങ്ങള് തന്നെ പറ.. മര്യാദ എന്നൊരു സാധനം.. ങേ ഹേ..
" ഹാ നീ ഇങ്ങനെ പിള്ളേരെ പോലെ അകതെ.. "
" എന്ത്.. കൈയെടുക്ക് പോ.. മാറിപ്പോ... വരണ്ട എന്റെടുക്കെ... "
പുള്ളി നല്ല കലിപ്പാ... അഹ് ഹാ എനോടോ ബാല.
" എന്നാ പിന്നെ വേറെ ആരേലും കിട്ടോന്ന് നോക്കട്ടെ കൈയിട്ട് നടക്കാൻ.. "
എന്നും പറഞ്ഞു ചുറ്റും നോക്കിയതേ എന്റെ തൊളിൽ പിടിച്ചു ഒറ്റ കറക്ക്
" അങ്ങനെ എന്തേലും ണ്ടായാൽ പിന്നെ നിങ്ങൾക് ഈ കൈയുണ്ടാവില്ല പറഞ്ഞേകാം."
എന്ന് വളരെ കലിപ്പിൽ പറഞ്ഞതും ഞാൻ ഉടനെ
" അയ്യോ എനിക്ക് ചോറുണ്ണാൻ പറ്റൂല്ല കൈയില്ലേൽ.. "
എന്ന് പറഞ്ഞ് ചിണുങ്ങിയതും.
" സരയില്ല ഞാൻ വാരി തന്നോളം... "
മുഖത്ത് നോക്കാതെ ഉള്ള മറുപടിക്ക് ഞാൻ ഒന്ന് പതറിയെങ്കിലും പുറത്തു കാണിച്ചില്ല..
ഇനി ഇവളെങ്ങാനും വെട്ടുവോ.. ചിലപ്പോ ഇവൾക്കും എന്റെ തന്തക്കും ഒരേ സ്വഭാവവാ..
അപ്പോളേക്കും ഞങ്ങൾ വീടെത്തറായായിരുന്നു, കേറുന്നതിനു മുന്നെ ഫോൺ ബെല്ലടിച്ചു ആമിയുടെ കൈയിൽ ആയിരുന്നു ഫോൺ അതും വാങ്ങി കാൾ അറ്റൻഡ് ചെയ്ത്
" നിങ്ങൾ എവിടാടാ.. "
" വീട്ടിൽ ഉണ്ട്... എന്നതാ പെണ്ണുമ്പുള്ളെ.. "
എന്നൊരു മറുചോദിയം എന്നിൽ നിന്നും വീഴാൻ അതികം സമയം ഒന്നും വേണ്ടി വന്നില്ല.. അതിനിടക്ക് ആരാണ് എന്നൊക്കെ ഒരാള് കൈകൊണ്ട് കാണിക്കുണ്ട് അതിന് പറയാം എന്നൊരു ആംഗ്യം കാണിച്ചതെ ഉള്ളൂ
" എന്റെ ദൈവമേ നിങ്ങളിതുവരെ പുറപ്പെട്ടില്ലേ.."
എന്നൊരു അലർച്ച, സത്യം പറയാല്ലോ ചിരിച്ചുപോയി അതുകെട്ടിട്ട് അപ്പുറത്തും ചിരി..
" പുറപ്പെട്ടു പുറപ്പെട്ടു... അര മണിക്കൂർ മുന്നെ പുറപ്പെട്ടു വേണേൽ ഒരുമണിക്കൂർ മുന്നെ പുറപ്പെടാം.. "
ഞാനും അതെ ടോണിൽ പറഞ്ഞതും
" അഹ് പുറപ്പെട്.. പിന്നെ നിന്റെ ഉറ്റ സുഹൃത്ത് നിന്നെ വിളിച്ചിട്ട് കിട്ടിയില്ലന്ന് പറയാൻ പറഞ്ഞു അവള് നിന്നെ വിളിച്ചപ്പോ ഫോൺ എൻകെജ്ഡ് ആണെന്ന്.. "
" ഓ.. ഞാൻ വിളിച്ചോളാം.. "
" അവൾ എന്തിയെ...? "
ഞാൻ ഫോൺ
💬 Comments
View all comments