Chapter Title : നാമം ഇല്ലാത്തവൾ 4 [വേടൻ]
കൂടെ ഇരുന്ന് ചിരിക്കുന്നതാണ് , അതെന്നെ തേല്ലോന്ന് അമ്പരപ്പിച്ചു . മാഗി അങ്ങനെ എല്ലാരുമായി കമ്പനി ആകുന്ന ടൈപ് അല്ലെ. എന്നാൽ ആമിയെ അങ്ങ് പിടിച്ച മട്ടാണ്..
"" എടാ ഇവളെ ഇനി പഠിക്കാൻ വിടുന്നുണ്ടോ... എല്ലാമിവള് പറഞ്ഞു നിന്നോട് പഠിപ്പിന്റെ കാര്യത്തിൽ കള്ളംപറയണ്ട വന്നതും എല്ലാം.. പഠിച്ച പെണ്ണാണെന്ന് കണ്ടാൽ അഹങ്കാരിയായി കാണും എന്നൊക്കെ കുടുംബക്കാർ പറഞ്ഞപ്പോ പറ്റിപോയതാടാ അതോർത്തു ഒരുപാട് വിഷമിച്ചു എന്റെ മോള്.. ""
എന്റെ മുന്നിൽ നിൽക്കുന്ന മാഗിയാണ് അത് പറഞ്ഞതെങ്കിലും ആ പറച്ചില് അവളുടെയല്ല എന്നെനിക്ക് മനസിലായി അത് മാഗിയുടെ പുറകിൽ നിൽക്കുന്ന അവളെ ഒന്ന് നോക്കിയാണ് ഞാൻ മറുപടി കൊടുത്തത്..
"" ഹമ് ഞാൻ നമ്മടെ സെക്രട്ടറി രേഖുരാമൻ ചേട്ടനെ വിളിച്ചു പറഞ്ഞു ഒരു സീറ്റ് ശെരിയാക്കിട്ടുണ്ടെടി.. ഇവള് ഒന്നും പറഞ്ഞില്ലേ... അഹ് നമ്മടെ ×××××××× കോളേജിൽ.. ""
"" ഹമ്പോ... അത് വലിയ ഒരു കോളേജ് അല്ലെ... ഹോ പെണ്ണ് കോളടിച്ചല്ലോ... അപ്പൊ ഇനി പനിയൊക്കെ വന്നാൽ പുറത്തുന്നൊരു ഡോക്ടറെ വിളിക്കണ്ട ഇവിടെ ചികിത്സ ഫ്രീയാണല്ലോ... """
എന്ന് പറഞ്ഞതും ചെറുതായി കണ്ണുനിറച്ച അവൾ മനസ്സറിഞ്ഞൊന്നു ചിരിച്ചു. നൂറ് പൂനിലാവ് ഉദിച്ച ശോഭയായിരുന്നു അവളിൽ.. എന്നാൽ ഞാൻ അല്പം കനത്തിൽ നിന്നു അതുകണ്ടാവണം അവളുടെ മുഖത്തെ ചിരി അങ്ങ് മഞ്ഞു
"" നിന്റെ മോന്ത എന്താടാ കോപ്പേ ഇങ്ങനെ ഇരിക്കണേ.. നിന്റെ ആരേലും ആരോടെങ്കിലും കൂടെ പോയോ,... ""
"" അതൊന്നുമില്ലെടി, ഇത്രെയും ആയിട്ടും എന്തിനെന്നോട് ആ കള്ളം പറഞ്ഞതിനുള്ള കാരണം അവൾ പറഞ്ഞിട്ടില്ല... ""
അങ്ങനെ ഞാൻ പറഞ്ഞപ്പോ പെണ്ണ് വീണ്ടും കണ്ണ് നിറക്കുന്നുണ്ട്
"" അഹ് നീ ഇതെന്തോന്നാ കണക്ക് പറയണപോലെ... അവൾക്കൊരു അബദ്ധം പറ്റിപോയി നീ അത് വിട്... ""
""" ഇല്ല മാഗി...ഇല്ല... എന്റേൽ ഒരു കണക്കും ഇല്ല.., എന്റെ അധ്വാനത്തിന് കണക്കില്ല എന്റെ ജീവിതത്തിന് കണക്കില്ല... പക്ഷെ ഞാൻ സ്നേഹിച്ചതിനു കണക്കുണ്ട്.. എന്റൽ അല്ല ഈശ്വരന്റെല്..അതൊന്നും കാണാനുള്ള കഴിവൊന്നും നിങ്ങൾക്കില്ല.. ""
പറഞ്ഞുതീരലും അർതലച്ചു കൊണ്ട് പെണ്ണ് ഓടിവന്നെന്റെ കാലിൽ വീണു.
💬 Comments
View all comments