0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 864

നന്നായി തണുക്കുന്നു,, കണ്ണുകൾ അനുസരണയില്ലാതെ ചലിക്കുന്നതിനൊപ്പം എന്തിനോ വേണ്ടി കണ്ണുനീർ കവിളിലൂടെ ഒഴുകിറങ്ങുന്നു, എന്റെ മാനസികനില തെറ്റുന്നത് ഞാൻ അറിഞ്ഞു...

"" ടാ.... ""

അവൾ എന്റെ തോളിൽ തട്ടിവിളിച്ചിലായിരുന്നു എങ്കിൽ ചിലപ്പോ ഞാൻ ആ ഒരു അവസ്ഥായിലേക്ക് ചെക്കറുമായിരുന്നു... ഞാൻ ഒന്നും മിണ്ടിയില്ല പതിയെ അവളുടെ മടിയിൽ കിടന്നു കാലുകൾ നീട്ടി ആ സ്റ്റീൽ ബെഞ്ചിൽ കിടക്കുമ്പോൾ ആശ്വാസത്തിനെന്ന്നോണം അവളുടെ കൈകൾ എന്റെ തലയിലൂടെ തലോടുണ്ടായിരുന്നു... അപ്പോളാണ് എന്റെ ഫോൺ പിനേം അടിച്ചത് മാഗിയാണ് അറ്റൻഡ് ചെയ്തത് എന്തൊക്കെയോ പറഞ്ഞു എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല ഒരു മൂളക്കം മാത്രം

©©©

അങ്ങനെ സമയം ആർക്കും വേണ്ടി കാത്തിരിക്കില്ല എന്ന് പറയുന്നപോലെ ആർക്കോവേണ്ടി ക്ലോക്കിന്റെ സൂചികൾ മത്സരിച്ചു ഓടി.., നങ്ങൾക്കരികിലൂടെ കടന്നുപോകുന്നവർ ഞങ്ങളെ നോക്കുന്നത് ഞാൻ കാണുണ്ടായിരുന്നു, കാരണം കണ്ണുകൾ അടക്കാൻ വയ്യാ അടച്ചാൽ കാണുന്നത് ചോരയിൽ കിടക്കുന്ന എന്റെ ആമിയെയാണ്..

"" പോട്ടെടാ അന്നേരത്തെ ആ ഒരു വിഷമത്തിൽ പറ്റിപോയതാ.കുറച്ച് മുന്നെ വരെ എന്റെ കൂടെ ഉണ്ടായിരുന്ന നിനക്കും അവൾക്കും ആക്‌സിഡന്റ് ആയെന്നറിഞ്ഞപ്പോ സഹിക്കാൻ പറ്റില്ല ... നീ വിളിച്ചു പറഞ്ഞപ്പോ എന്റെ ജീവൻ പോണ പൊലയായിരുന്നു, അതാ ഞാൻ അങ്ങനെ.. സോറിഡാ..""

എന്റെ നെറ്റിയിൽ തലോടി എന്നെ അശ്വസിപ്പിക്കുന്ന അവളുടെ കൈ ചേർത്ത് പിടിച്ചു കിടന്നു. അടിച്ചു കരണം പൊട്ടിച്ചിട്ട് പരനാറി പറയുന്നത് കേട്ടില്ലേ... ഏതായാലും സമയം ശെരിയല്ല മിണ്ടാതെ കിടക്കാം

ഇടക്ക് അവൾക്ക് ഫോൺ വരുന്നുണ്ടായിരുന്നത് ഞാൻ അറിഞ്ഞു, എങ്ങോട്ടോ ഉള്ള വഴിഒക്കെ. അറിയില്ല ഒന്നും കേൾക്കാൻ ഉള്ള അവസ്ഥയല്ല എനിക്ക്,, ഇനി ഇവൾ എന്നെ പോലീസിൽ പിടിച്ച് കൊടുക്കാൻ ഉള്ള പ്ലാൻ വല്ലതും... ഏഹ്ഹ്..

, കണ്ണുകൾ ഒന്നടഞ്ഞു ഇരുട്ടിൽ ആമിയുടെ മുഖം മാത്രമായി അവൾ എന്നോട് എന്തോ പറയാൻ അടുത്തേക്ക് വരുന്നുണ്ട് എന്നാൽ ആ നിമിഷം എന്നെ ആരോ വിളിച്ചു കണ്ണുകൾ തുറന്നപ്പോ മാഗിയാണ്, ഞാൻ ഒന്നുടെ അവളെ നോക്കി.

"" എടാ ആമിക്ക് ബോധം വീണ്... നിന്നെ തിരക്കുന്നെന്ന്.. ദേ അവള് അകത്ത് കിടന്ന് ബഹളം വൈകുന്നെന്ന്... ""

💬 Comments

View all comments