0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 865

"" അതെ നീ അവളുടെ മുന്നിൽ നിന്ന് കരയാൻ ഒന്നും നിൽക്കണ്ട അത് ചിലപ്പോ പെണ്ണിന് സഹിച്ചെന്ന് വരില്ല.. ""

കേറുന്നതിനു മുന്നായി അതുടെ പറഞ്ഞെല്പിച്ചവൾ പുറത്ത് നിന്ന് . അവളുടെ മുഖത്തും സന്തോഷത്തിന്റെ നീഴ്ഉറവകൾ കണ്ടപ്പോ ഞാൻ ഒന്ന് ചിരിച്ചു കാരണം എന്റെ ജീവന് ഒന്നും പറ്റില്ലോ കണ്ണുതുറന്നല്ലോ. ഞാൻ അകത്തേക്ക് നടന്നു നീല ബെഡ്ഷീറ്റു കൊണ്ട് പുതച്ചു കിടക്കുന്ന അവളെ ഞാൻ ഒന്ന് നോക്കി പെണ്ണ് കരഞ്ഞു ബഹളം വെച്ചെന്ന് പറഞ്ഞത് ഉള്ളതാ മുഖത്തെല്ലാം ഉണങ്ങിയ കണ്ണീറിന്റെ പാടുകൾ കാണാം ഞാൻ അവളുടെ അടുത്തേക്ക് ഇരുന്നു

സൂചി കൊണ്ട് മുറിവേൽപ്പിച്ച കൈകളിൽ ഞാൻ മൃദുലമായി തലോടി, ചെറിയ ഒരു ഞരുക്കത്തോടെ അവൾ കണ്ണുകൾ തുറന്നു എന്നെ കണ്ടതും പെണ്ണ് ആകെ അലമ്പാക്കി കരഞ്ഞു കരഞ്ഞു ഒരു പരുവമാക്കി..

"" ഏട്ടന് ഒന്നും പറ്റില്ലലോ... ""

അവൾ വലതുകയ്യൽ എന്റെ നെറ്റിയിലെ മുറിവിൽ കൈ വച്ച്,, അപ്പോളും ആ കണ്ണുകൾ ഈറനണിയുണ്ട്

"" നിനക്കും ഒന്നും പറ്റില്ല ല്ലേ... ""

എന്ന് തിരിച്ചു ചോദിച്ചപ്പോ പെണ്ണ് ചിരിച്ചുകൊണ്ട്

"" ദേ... നോക്കിയേ നിക്കൊരു കുഴപ്പോം ഇല്ലന്നെ.. എനിക്ക് ഏട്ടന് വല്ലോ പറ്റിയൊന്നായിരുന്നു പേടി. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യ്തു എന്നെ എടുത്തിട്ട് ഏട്ടന് ഒന്നും വരുത്തരുതെന്ന്... """

അത് കേട്ട് മനസ്സൊന്നു പിടഞ്ഞെങ്കിലും, ഉറപ്പൊട്ടിവന്ന കണ്ണീരിനെ പിടിച്ച് നിർത്തുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്ത സന്തോഷവും നിറഞ്ഞിരുന്നു.. എന്നെ ഇത്രെയേറെ സ്നേഹിക്കുന്നവൾ ആണല്ലോ എന്റെ പെണ്ണ് , ഞാൻ അത് കാര്യമാക്കാതെ തന്നെ അവളെ ഒന്ന് ഓൺ ആക്കാൻ തന്നെ തീരുമാനിച്ചു.. കുറച്ച് തറ ആകാൻ തന്നെ.. എനിക്ക് അതിനു വലിയ പാടില്ല.

"" ശേ.. ഞാൻ കരുതി നിനക്ക് വല്ലതും പറ്റി ക്കാണുന്ന്.. എല്ലാം കൊളവാക്കി """

ഇതിയിപ്പോ എന്താ ഇങ്ങനെ പറയണേയെന്ന് ചോദിച്ച പെണ്ണിനോട് ഞാൻ തുടർന്ന്

"" നിനക്ക് വെല്ലോം പറ്റിയിരുന്നേൽ വേറെ കൊച്ചിനേം കെട്ടി സുഖമായിട്ട് ജീവിക്കാന്നു കരുതിയതാ എല്ലാം നശിപ്പിച്ചില്ലേ.. സമാധാനമായില്ലേ.. """

എന്ന് പറഞ്ഞു മുഖം തിരിച്ചതും പെണ്ണ് എടാ

💬 Comments

View all comments