Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
കണ്ടപ്പോ.
"" കേറിപ്പൊടി അകത്ത്....!!! "".
ന്തിയെ പെണ്ണെന്തിയെ... ചുറ്റും നോക്കുമ്പോൾ അവളെ കാണുന്നത് കൈയിൽ ഉള്ള ബാഗുമായി സ്റ്റേർ ഓടി കേറുന്നവളെയാണ്, അതുകണ്ടെനിക് ചിരി വന്നുപോയി
കഷ്ട്ടോണ്ടടാ.. ദുഷ്ട... ന്നും പറഞ്ഞു അവൾക്കു പിന്നലെ മാഗിയും നടന്നു.. ഞാൻ തിരിച്ചു ചെന്ന് കാറും പാർക്ക് ചെയ്ത് ലിഫ്റ്റിൽ കേറി, ഫ്ലോർ ആയപ്പോൾ മാഗിയുടെ ഒരു മെസ്സ്..
' ടാ അളിവിടെ എന്റെ ഫ്ലാറ്റിൽ ഉണ്ട്. ഇങ്ങ് പോരെന്നു.. ' അതും വായിച്ചു ഫോൺ ലോക്ക് ആക്കി പോക്കറ്റിൽ ഇടുമ്പോൾ ഞാൻ ഡോറിന് മുന്നിൽ എത്തിയിരുന്നു, ഉള്ളിലേക്ക് കേറുന്നതിന് മുന്നേ കാര്യങ്ങൾ അവളോട് പറഞ്ഞു മനസിലാക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു.
'"" ന്നെ പേടിപ്പിച്ചു കൊണ്ടൊരാൻ നോക്കിയേകുന്നു,, അങ്ങനെയൊന്നും പേടിക്കുന്നോളല്ല ഈ അനാമിക.. അങ്ങനെയാരും കരുതേം വേണ്ട ഹും. ""
"" ന്നിട്ടെന്താടി നീ ഇതൊന്നും അവനോട് പ്പോയി പറയാഞ്ഞേ... ""
"" അതുപ്പിന്നെ...അതേട്ടൻ തിരിച്ചു വല്ലതും പറയുമോന്നോർത്ത ""
"" അഹ് ഹാ ന്നാലും നിനക്ക് അവനെ പേടിയാണെന്ന് പറയരുത് കേട്ടോ.. എന്നാ എടവാടാണൊ ന്തോ.. ""
"" അതുപ്പിന്നെ ഏട്ടൻ അങ്ങനെ.. ഞാൻ ഞാൻ നേരിട്ട് ജോലി കണ്ടതല്ലേ... ""
"" നീ എന്ത് കണ്ടെന്ന്...?? ""
എന്റെ സ്വരം വീണപ്പോ പെണ്ണൊന്ന് ഞെട്ടി..,, ഡോറിന് വെളിയിൽ നിന്നയെന്റെ മുഖത്തേക്കൊന്ന് നോക്കി പെട്ടെന്ന് മുഖം മാറ്റിക്കളഞ്ഞു പെണ്ണ്.
"" ഏട്ടനും അവരും.. കെട്ടി.. കെട്ടിപിടിക്കണത്.. ""
"" തേങ്ങാക്കുല... നീ കാര്യം അറിയാതെയാണ് ആമി നിന്ന് ചാടുന്നെ.. ""
"" ന്ത്.. ഞാൻ കണ്ണുകൊണ്ട് കണ്ടെത് സത്യമല്ല ന്ന് ഞാൻ വിശ്വസിക്കണമെന്നാണോ നിങ്ങള് രണ്ടാളും പറയണേ.. ""
"" വിശ്വസിക്കേണ്ട നീ അതും ഏറ്റ് പിടിച്ചിരുന്നോ.. കണ്ടാ നീ..,
അവളുടെ അഹങ്കാരത്തിനു യാതൊരു കുറവും ഇല്ല.യിവൾക്ക് രണ്ടെണ്ണത്തിന്റെ കൂടെ കുറവുണ്ടെന്ന നിക്കിപ്പോ തോന്നണേ.. ""
അവളുടെ വർത്തമാനം കേട്ട് കലി കേറിയ ന്റെ മുന്നിൽ വട്ടം നിന്ന മാഗി ന്നെ തടഞ്ഞു..
""ഹാ.. നീയൊന്ന് ചുമ്മായിരിയെന്റെ അജു..
ആമി... നിനക്ക് നിന്റെ ഭർത്താവിനെ ഇത്രേ വിശ്വാസം
💬 Comments
View all comments