Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
ഉള്ളോ... ""
അതിനവൾ എന്തെങ്കിലും പറയും മുന്നെ ക്ഷേമ നഷ്ടപ്പെട്ട ഞാൻ ഒന്നുടെ അവളുടെ അടുത്തേക്ക് ആഞ്ഞു.
"" ആഹ്ഹ് ചോദിക്ക് അങ്ങനെ ചോദിക്ക്.. ഇവള് കാര്യമറിയാതെ ഓരോന്ന് സങ്കല്പിച്ചു കൂട്ടും, ന്നിട്ട് ഓരോന്ന് വരുത്തിയും വൈകും , ഇനി നീ മിണ്ടിയാൽ അടിച്ചുഞ്ഞൻ.. ""
ഞാൻ കൈമുട്ട് മടക്കി അവൾക് മുന്നിൽ ഭീഷണി മുഴക്കി..
"" ആഹ് യിനി ഇങ്ങോട്ട് വാ തല്ലാൻ..,!
ഞാൻ ഗാർഹിക പീഡനത്തിന് കേസോടുക്കും.. കണ്ടോ.. ""!
"" ന്നാ നീ കൊണ്ട് കൊടുക്ക്... കണ്ടാ പെണ്ണിന്റെ തിളപ്പ് കണ്ടാ നീ.. യിവള് പഴയ ആളൊന്നുമല്ല.. കണ്ട പെണ്ണിന്റെ തനി കൊണം.. ""
"" ഭർത്താവിനെ വേറെ ഒരു പെണ്ണിന്റെ.. എന്നെ കൊണ്ട് പറയിപ്പിക്കല് കൂടുതല്..
അങ്ങനെ കണ്ടാ ഏതൊരു ഭാര്യയും ഇതല്ല ഇതിൽ കുടുതലും കാണിച്ചൂന്നു വരും.. ""
അതിനെന്റെ നവടഞ്ഞു.. ശെരിയാ ഞാൻ ആയാലും ഇങ്ങനെ.. അല്ല കൊന്നേനെ രണ്ടിനേം കാര്യം അറിയുന്നതിനും മുന്നെ..
"" രണ്ടും നിർത്താണുണ്ടോ.. എടി ഇത് കേൾക്ക് നീ., കാര്യം ഞാൻ പറയാം.. ""
മാഗി അവളുടെ അടുത്തേക്ക് നടന്നു അവളുടെ കുടെയാ സെറ്റിയിൽ ഇരിപ്പുറപ്പിച്ചു. നടന്ന കാര്യങ്ങൾ അവൾക് വ്യക്തമാക്കി കൊടുത്തതും പെണ്ണെന്നെയൊരു നോട്ടം, അത് കണ്ടെനിക് ചിരി വന്നെങ്കിലും പുറമെ ഞാൻ അത് കാണിച്ചില്ല മുഖത്ത് ഗൗരവം നടിച്ചു , അഭിനയിക്കാൻ എന്നെ കഴിഞ്ഞേ ഉള്ളൂ.. അതുകൊണ്ട് തന്നെ പെണ്ണ് വീണ്ടും വീമുകയായി., ഞാൻ കുറച്ച് ഡിമാന്റ് ഇട്ട് തന്നെ നിന്ന്..
അഹ് വരണുണ്ട്.. വരട്ടെ.. മാപ്പ് പറഞ്ഞെന്റെ കാലുപിടിക്കട്ടെ.., ശമിക്കാൻ പറ്റൊന്ന് അപ്പൊ നോകന്നെ..
"" അതെ പോട്ടെ.. എനിക്കൊരു അബദ്ധം പറ്റിപ്പോയി.. സോറി..!!
പിന്നെ കെട്ടിപ്പിച്ചത്... ""
അവളൊന്ന് നിർത്തി എന്റെ നെഞ്ചിൽ കൈകൾ ചേർത്ത് അങ്ങനെ നിന്നു, പാവം ഒരുപാട് നൊന്തു ന്ന് തോന്നുന്നു., ഞാൻ അങ്ങനെ യൊന്നും പെരുമാറാൻ പാടില്ലായിരുന്നു.. ന്റെ ഭാഗത്തും തെറ്റുണ്ട്..
അധികനേരം വേണ്ടിവന്നില്ല ആ പ്രസ്താവന എന്നിൽ നിന്നും മാറാൻ, നെഞ്ചിൽ ഒരു നോവ് ഹൂ.... എരിവ് വലിച്ചു പോയി ഞാൻ
💬 Comments
View all comments