0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 2.3K

മാഗിയെ ദയനീയമായിയൊന്ന് നോക്കി..

"" എന്നാടാ... അവളെന്തിയെ..??? ""

പിന്നൊന്നും മറച്ചുവെക്കാതെ നടന്നതും സംഭവിച്ചതുമായ കാര്യങ്ങളെല്ലാം ഞാൻ അവളോട് പറഞ്ഞു..

"" നീ അതിനെയങ്ങ് കൊന്നുകളയെടാ...!!

ന്തിനാ ആ പാവത്തിനെയിങ്ങനെ... അല്ലേൽ തന്നെ നീ കുറച്ചൂടെ പ്രാക്ടിക്കൽ ആയി നിൽക്കണമായിരുന്നു.. പോയിരിക്കുന്നു കെട്ടിപിടിച്ചഅശ്വസിപ്പിക്കാൻ,,, നീയാര് മദർ തെരെസ്സയോ..

അല്ലേലെ അവൾക് നീ വേറെ പെണ്ണുങ്ങളോട് സംസാരിക്കുന്നത് ഇഷ്ടമല്ല.. അപ്പോ പിന്നെ ഇതിന്റെ കാര്യം പ്രതേകിച്ചു പറയണോ.. അതൊരു പൊട്ടിപെണ്ണാണെന്ന് നിനക്ക് ഞാൻ പറഞ്ഞു തന്നു വേണോ അറിയാൻ.. ""

"" മാഗി പറ്റിപോയെടി.. വാക്കുകൾ പൂർത്തീകരിയുന്നതിനു മുന്നേ കണ്ണുകൾ നിറഞ്ഞിരുന്നു..

"" അഹ് പോട്ടെ.. വാ നോക്കാം..

എവിടെയാണോ ന്തോ... ""

എന്റെ കൈയിൽ പിടിച്ചു മുന്നോട്ട് നടക്കുന്നവൾ എന്തൊക്കെയോ പിന്നേം പറഞ്ഞു, അരമുക്കാൽ മണികൂറോളം ഞങ്ങൾ പലയിടങ്ങളിൽ അന്വഷിച്ചു നിരാശയായിരുന്നു ഫലം.. ഭരിച്ച മനസ്സുമായി മാഗിക്കൊപ്പം തിരിച്ചു ഫ്ലാറ്റിലേക്ക് പോകുമ്പോൾ വണ്ടിയിൽ നിന്ന് ചാടി ചത്താലോ ന്നുപോലും ചിന്തിച്ചുപോയി അതറിഞ്ഞവണം എന്റെ വലതുകൈയിൽ അവൾ മുറുകെ പിടിച്ചിരുന്നു, ഫ്ലാറ്റിന്റെ പാർക്കിങ്ങിലേക്ക് കയറ്റുബോൾ എന്റെ തല ഡാഷ് ബോഡിന് മുകളിൽ ചാരി ഞാൻ ഒന്ന് മയങ്ങിയിരുന്നു ഒരു ചെറു മയക്കം.. ന്നാൽ ആ മയക്കത്തിനു അധിക ദൈർഘ്യം കൊടുക്കാതെ മാഗിയെന്നെ തട്ടിവിളിച്ചു..

"" എടാ.. അത് അതവളല്ലേ... ആമി,.. ""

"" എവിടെ..??? "" എന്റെ കണ്ണുകൾ ചുറ്റിനും പരാതി നടന്നു..

"" ദേ.. ആഹ്ഹ് മൂലക്ക്.. ""

എന്റെ കാലുകളെ പിന്നെനിക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല കാറിൽ നിന്നും എങ്ങനെ ഞാൻ അവൾക്കരികിലെത്തി ന്നൊന്നും എനിക്കറിയില്ല, ന്നാൽ

💬 Comments

View all comments