Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
പോകുന്ന അവളോട് ഞാൻ ചോദിച്ചു..
"" ഉറങ്ങില്ലേ.. ഞാൻ ഇപ്പോ വരാം മോനെ..""
ന്നവൾ പറഞ്ഞ് ബാത്‌റൂമിൽ കേറി.. ഞാൻ നിവർന്നു കിടന്ന് കുറച്ച് കഴിഞ്ഞു ന്റെ നെഞ്ചിൽ ഭാരം തോന്നി..ആ ഭാരം ഒന്നുടെ കെറ്റികിടത്തി,
"" പൊന്നെ.. ""
ഞാൻ അവളെ കാതോരം വിളിച്ചതിനവൾ ഒന്നിളക്കി കിടന്നു കളിപ്പിക്കുന്ന ചിരിയോടെ ന്നെ നോക്കി
"" പൊന്നോ..?? ഏത് പൊന്ന് ഈ വെളുപ്പങ്കാലത്തു നിങ്ങളാരെയോർത്ത ഈ കിടക്കുന്നേ ഏഹ് .. ഹൊ... നിങ്ങളുടെ മറ്റേ ഗായത്രിയെ ആണോ..""
അതെനിക് തീരെ പിടിച്ചില്ല, അല്ലേലും ന്നെ റൊമാന്റിക് ആകാൻ ഈ നായിന്റെ മോള് സമ്മതിക്കില്ലെന്നു..
"" അല്ല നിന്റെ അമ്മേടെ നായരേ ഓർത്തിരിക്കുവായിരുന്നു.. ""
"" അയ്യേ... നാണമുണ്ടോ മനുഷ്യാ അമ്മായിയാപ്പനെ ആരേലും ഈ വെളുപ്പാൻ കാലത്തോർക്കുവോ.. ആഹ്ഹ് പോട്ടെ ന്റെ കള്ളകെട്ടിയോൻ എന്തുവാ പറയാൻ വന്നേ ""
അവൾ ന്നോട് കുറച്ച് ചേർന്ന് കിടന്ന്,ആ കൈകൾ എന്റെ കൈകളിൽ കോർത്തു.
"" എടി നീ നന്നായിട്ട് പഠിച്ചോണം കേട്ടോ.. നിന്റെ അച്ഛനും അമ്മയ്ക്കും ഞാൻ കൊടുത്ത വാക്കിലൊന്നാ നിങ്ങളെ പഠിപ്പിച്ചു നല്ലനിലയിൽ എത്തിക്കുന്നു.. അല്ലാതെ അവടെ ചെന്ന് കണ്ട ആൺപിള്ളാരേം നോക്കി നടനെനിക് ചീത്തപ്പേരു കേൾപ്പിക്കരുത്. ""
അതുവരെ ന്റെ വെട്ടിനിർത്തിയ താടിയിൽ ഒഴിഞ്ഞിരുന്ന അവൾ എന്റെ വയറിൽ ഒറ്റ കുത്ത്
"" അനാവശ്യം പറഞ്ഞാൽ താലികെട്ടിയവനാ., ഭർത്താവാ ന്നൊന്നും നോക്കില്ല ഞാൻ തലയടിച്ചു പൊട്ടിക്കും പറഞ്ഞേകാം.,, പിന്നേ ന്റെ കെട്ടിയോൻ ന്നെ വായിനോക്കാനല്ല വിടുന്നെ പഠിക്കാനാ.. കേട്ടലോ ""
യിവൾ പഴയ ഞാൻ അന്ന് കണ്ട എന്റെ കാന്താരിയായി.. എന്താ പെണ്ണിന്റെ നെഗളിപ്പ് ആ കണ്ണുരുട്ടൽ കാണുമ്പോളെ പിടിച്ചൊരു ഉമ്മവയ്ക്കാൻ തോന്നും..
"" ആ പഠിച്ചാ മതി.. പിന്നെ വേറെ പിള്ളേരെ കാണുമ്പോൾ ഈ പാവം കെട്ടിയോനെ മറക്കാതെ യിരിക്കാനും.. ""
"" നിങ്ങള് ഏട്ടത്തിയുടെ കൂടെ കുടി സീരിയൽ കണ്ട് വഷളായി.. ഏതായാലും നിങ്ങളല്ല ഞാൻ,, ഞാൻ ന്റെ ചെക്കനെ മറക്കണമെങ്കിൽ ഞാൻ മരിക്കണം.. ""
അതിന് ഞാൻ എന്റെ സ്നേഹ കാണിച്ചത് അവളെ മുറുക്കെ
💬 Comments
View all comments