Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
വീട്ടിൽ പോണം എല്ലാരേം കുട്ടണം,
യാത്രയിൽ ഉടനീളം ഞങ്ങൾ ഒന്നും തന്നെ മിണ്ടില്ല, അതിന് കാരണം വേറൊന്നുമല്ല കേറിയത് മുതൽ എന്റെ കെട്ടിയോള് ഭയങ്കര ഉറക്കമാ ഇങ്ങനേം ഉണ്ടോ ഒരുറക്കം,, വെട്ടിയിട്ട ചക്ക കണക്കെ കിടന്നുറങ്ങുന്ന പെണ്ണിനെ നോക്കിയിരിക്കാൻ തോന്നിപോവും.. എല്ലാം മറന്നുള്ള ഉറക്കം വെളിയിൽ നിന്നും വീശി അകലുന്ന കാറ്റുപൊലും അവളുടെ ആ നിദ്രയെ തടസ്സപ്പെടുത്തിയിരുന്നില്ല,
കാറിന്റെ ചലനം നഷ്ടമായതുകൊണ്ടാകാം ആ മിഴികൾ മെല്ലെത്തുറന്നെന്നെ നോക്കിയത്... എന്താണെന്ന് ആ മിഴികൾ എന്നിൽ ചലനമറിയിച്ചപ്പോളും പൂർണ്ണമായി ഉറക്കത്തിന്റെ അലസത്തിൽ നിന്നും അവൾ മോചിത ആയിരുന്നില്ല.. ഞാൻ വെളിയിലേക്ക് ഇറങ്ങാൻ പറഞ്ഞപ്പോ കണ്ണുകൾ കൂട്ടി ഇരുമ്മി ആലസമായി പറന്നു കിടന്ന മുടിയിഴകൾ ചെവിക്ക് പിന്നിൽ മാടിയൊതുക്കുമ്പോൾ ഞാൻ വെളിയിൽ ഇറങ്ങാൻ ഡോർ തുറന്നിരുന്നു. ന്നാൽ അടുത്ത നിമിഷം അവളെന്റെ കൈൽ പിടിച്ചവിടെ തന്നെ ഇരുത്തി.
"" എടി ഓണമല്ലേ അവർക്കെന്തേലും വാങ്ങാതെ എങ്ങനാ കേറിചെല്ലുന്നേ... പോരാഞ്ഞിട്ട് നമ്മടെ ആദ്യത്തെ ഓണവും.. ""
"" അയ്യോ അത് ശെരിയല്ലേ.. ഞാനത് പാടെ മറന്നോയ്.. ""
അതുപറഞ്ഞവൾ കൈയും വീടിവിച്ചു കാറിനു വെളിയിൽ ഇറങ്ങി,
"" മറന്നെന്നല്ല ഉറക്കം നിന്നെക്കൊണ്ട് മറക്കാൻ പ്രേരിപ്പിച്ചു ന്ന് വേണം പറയാൻ.. ""
ഞാനും വണ്ടി ലോക്ക് ആക്കി മുന്നോട്ടേക്ക് നടന്ന്, പിന്നാലെ എന്തൊക്കെയോ പിറുപിറുത് ഓടിയെന്റെ കൈകളിൽ തുങ്ങിയവൾ.. കുറച്ച് മുന്നോട്ട് നടന്ന് അവൾ ബാത്‌റൂമിൽ കേറി ഒന്ന് മുഖം കഴുകി വന്നു.തിരിച്ചു വന്നു ഒന്നിച്ചാണ് അകത്തേക്ക് കയറിയത്,, അവളെ വിടുവിച്ചു ഞാൻ ഒന്ന് അകത്തേക്ക് നോക്കി പോയി ഇതെന്തോന്ന് ബീനലെയോ..
"" നീ തന്നെ എല്ലാർക്കുമുള്ളത് എടുത്തോ.! ഞാൻ എടുത്താൽ അച്ഛൻ നൈറ്റിയും അമ്മ കൈലിയും ഉടുക്കണ്ട വരും. അതുകൊണ്ടെന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ.. ല്ലെ.. " "
അതിനവൾ ചിരിച്ചുകൊണ്ട് തലയാട്ടി ന്റെ വയറിൽ ഒരു കുത്തും തന്നവൾ മുന്നോട്ട് നടന്ന് അവൾക്കു പിറകിൽ ഞാൻ ഒരു ചെയറിൽ ഇരിപ്പുറപ്പിച്ചു.
ഇടയ്ക്കവൾ ഓരോന്ന് സെലക്ട് ചെയ്തേന്നെ കാണിക്കും, എനിക്ക് പിന്നെ എല്ലാം നല്ലതായതുകൊണ്ട് ഞാൻ ഒക്കെ പറയും,എനിക്ക് ഷൂട്ട് ന് ഉള്ള ഡ്രസ്സ്
💬 Comments
View all comments