Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
സെലക്ട് ചെയുന്നത് അവരായത് കൊണ്ട് ഞാൻ അതിലൊന്നും കൂടുതൽ ശ്രദ്ധ കേന്ദ്രികഴിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ എനിക്ക് പ്രതേകിച്ചു പണിയൊന്നും ഉണ്ടായിരുന്നില്ല ന്നാൽ ന്നെ കുഴപ്പിക്കാൻ പെണ്ണ് കച്ചക്കെട്ടി ഇറങ്ങിയേക്കുവായിരുന്നു.., ഇടയ്ക്കിടെ തിരിഞ്ഞിരുന്നു എനിക്ക് ഉമ്മ തരുന്ന പോലെ കാണിക്കും, അതുപിന്നെ എനിക്ക് ഇഷ്ടമായി കൊള്ളാലോ കളി.
അങ്ങനെ ഈ കളി തുടർന്നുപോകുന്നതിടയിൽ അവൾ ഏയ്യ്ത ഉമ്മ അമ്പിനു തിരിച്ചും ബാഹുബലിയിൽ പ്രഭാസ് എയ്ത പോലെ യൊന്ന് തിരിച്ചു കൊടുക്കവേ അത് ചെന്ന് തറഞ്ഞത് അതുവഴി കടന്നുപോയ വേറെ ഏതോ ഒരു പെണ്ണിൽ ആയിരുന്നു.. ഈശ്വര കണ്ട് കാണുവോ എന്തോ... രസമതല്ല ആ ടൈം ൽ തന്നെ ആമി തിരിഞ്ഞിരുന്നു, ഉമ്മ വച്ചത് ആ പെണ്ണ് കാണുകയും ചെയ്ത് തൃപ്തി ആയി.
അത് കണ്ട് തറഞ്ഞവിടെ നിന്നവളെ പിന്നാലെ വന്ന ഒരു സ്ത്രീ ( അവളുടെ അമ്മ ആണെന്ന് തോന്നുന്നു) വരാൻ പറഞ്ഞ് അവളുടെ കൈപ്പിച്ചു മുന്നോട്ടാഞ്ഞ അവരോട് അവൾ എന്തോ പറഞ്ഞ് ന്നെ ചൂണ്ടി.. ഖത്തം....ടാറ്റ ഗുഡ് ബൈ..
ന്തിനാ കൂട്ടി ആവശ്യമില്ലാത്തതൊരോന്ന് പറഞ്ഞുകൊടുക്കാൻ പോണേ.. തീർന്ന് ഇന്നെന്റെ കട്ടേo പടവും മടങ്ങും, കത്തുന്ന കണ്ണുകളുമായി എന്റെ അരികിലേക്ക് ചുവടുകൾ വൈകുന്ന ആ മാംസം ബിണ്ടത്തെ കണ്ടെന്റെ സർവ്വ നാടികളും തളർന്നുപോയി, അതെ ഏതാനും നിമിഷങ്ങൾക്കകം ഞാൻ നാറി നാണം കെടാൻ പോവാണ്,അവരുടെ ആ വരവും ഭാവവും എല്ലാം കണ്ടെന്നിൽ ഭീതി നിറഞ്ഞു. "ALBERT FISH LETTER "" ൽ പറയുന്ന പോലെ ഇവരെന്നെ തിന്നുവോ.. ന്ന് പോലും തോന്നിപ്പോയി അവരുടെ ആ പാതങ്ങളുടെ ശബ്ദം അവിടെ ഉള്ള തിരക്കിനിടയിലും എനിക്ക് നന്നായി തന്നെ കേൾക്കാൻ കഴിഞ്ഞു.ആ സ്പന്ദനങ്ങൾ ക്രമദീതമായി എന്റെ ഹൃദയത്തിന്റെ വേഗത വർധിപ്പിച്ചു.. ഒരു വേള ഞാൻ എന്റെ ആമിയെ നോക്കി എന്റെ ഈ ഭംഗിയുള്ള മുഖം അവസാനമായി അവളെലും കണ്ടോട്ടെ ന്ന് നിക്ക് തോന്നിപോയി. അതറിഞ്ഞിട്ടാണോ അതോ ആ കാഴ്ച കാണിച്ചു കൊടുക്കാനാണോ അവളും അടുത്ത ഉമ്മായിക്കായുള്ള തയാറെടുപ്പിപിൽ ചുണ്ടുകൾ കൂർപ്പിച്ചുന്നാൽ എന്റെ ഭാവം കണ്ടും എന്റെ അടുത്തേക്ക് വരുന്നവരെ കണ്ടും പെണ്ണിന്റെ ചുണ്ടിലെ
💬 Comments
View all comments