Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
ചിരി മാഞ്ഞു അവൾ എന്നിലേക്ക് ഓടി എത്താൻ നോക്കുന്നുണ്ടായിരുന്നു ന്നാൽ അതിന് മുന്നെ എന്റെ മുന്നിൽ അവർ രണ്ടാളും എത്തിയിരുന്നു, അതിന് പുറമെ അവർ അവരുടെ മര്യാദ കാണിച്ചു കഴിഞ്ഞിരുന്നു..
"" നീ എന്താടാ ന്റെ കൊച്ചിനോട് കാണിച്ചേ... ""'
വന്നതേ ഇതായിരുന്നു അവരുടെ ചോദ്യം.. ഞാനൊന്ന് ഞെട്ടി,അത്യാവശ്യം നന്നായി തന്നെയാണ് അവരത് പറഞ്ഞത് എല്ലാരും കേട്ട് കാണും എന്നതിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
"" ആന്റി.. ആന്റി കരുതുന്ന പോലെയല്ല.. നിക്കൊരു അബത്തം പറ്റിപോയതാ..!!""
നിറഞ്ഞ പേടിയിലും ആളുകൾ നോക്കുന്നതിലുള്ള ചമ്മലിലും ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"" ന്താ... ന്താ ഏട്ടാ പ്രശ്നം.. ആരാ ഇവരൊക്കെ...!! ""
എന്റെ മുന്നിൽ കേറി നിന്നവൾ ചോദിച്ച ചോദ്യത്തിന് അവരാണ് ഉത്തരം നൽകിയത്.
"" ചുമ്മാ കടന്നുപോയ ന്റെ കൊച്ചിന് ഇവൻ ഉമ്മ കൊടുത്തിരിക്കുന്നു.. ന്നിട്ടവൻ പറയണത് കേട്ടില്ലെ ഒരബദ്ധം പറ്റിയതാണെന്ന് പോലും.. ""
""ഉമ്മയോ... ആദ്യമൊന്ന് ഞെട്ടിയ ആമിയുടെ കിളി എന്റെ ചമ്മിയ മുഖഭാവത്തിൽ നിന്നും ഇല്ലാതായി, കാര്യമാവൾക് മനസിലായതും എന്നെ നോക്കി ഒന്നാക്കി ചിരിച്ചു.
" " അഹ് അത്പോട്ടേച്ചി ഇത്തവണത്തേക്ക് ക്ഷമിക്ക് ഇനി ആവർത്തിച്ചാൽ നമ്മക് നല്ലിടി കൊടുക്കന്നെ.. ""
14-)o വാർഡ് മെമ്പറുടെ ലകവത്തിൽ പറഞ്ഞുതുടങ്ങിയ ആമിയുടെ പ്രസ്താവനയെ അവർ പാടെ ഇല്ലാതാക്കി, ന്നത് മാത്രമല്ല തീർത്തും പുച്ഛിച്ചു
"" അതൊക്കെ പറയാൻ നീ ആരാ ഇവന്റെ.. അല്ലെ... ഇതുകൊള്ളാം.. ""
അതിനവൾ ഒന്നും മിണ്ടില്ല കൊല്ലാനുള്ള നോട്ടം മാത്രം.. കുടി നിന്നവരും അവരോട് എന്തൊക്കെയോ പറഞ്ഞ് തുടങ്ങിയിരുന്നു.. അല്ലേലും ഇതൊക്കെ വലിയ സീൻ ആക്കണ്ട കാര്യങ്ങൾ ആണോ.. ല്ലെ..
എന്തൊക്കെയോ പ്രസ്താവനകൊടുവിൽ അവർ എന്റെ അടുത്തേക്ക് എത്തി
"" ശരി നിങ്ങൾ എല്ലാം പറഞ്ഞത് കൊണ്ട് ഇവൻ എന്റെ മോളോട് മാപ്പ് പറഞ്ഞിട്ട് പോകോട്ടെ.. ""
മാപ്പല്ല വേണേൽ ഞാൻ തന്നെ നിങ്ങളെ വീട്ടിൽ കൊണ്ടാക്കാം നൊരാവസ്ഥായിലായിരുന്നു ഞാൻ.ന്നാൽ ന്റെ പ്ലാനുകളും അവരുടെ ആഗ്രഹവും തച്ചുടച്ചുകൊണ്ട് ആമിയെന്ന പടയാളി അവടെ ഉടലെടുക്കുക ആയിരുന്നു സുഹൃത്തുക്കളെ.. അവൾ അവളുടെ ഭർത്താവിനെ വേറെ ഒരു
💬 Comments
View all comments