Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
പറഞ്ഞങ്ങനെ ഇരിപ്പായി.. എനിക്കും പുള്ളിക്കും ഒരുപാട് കാര്യങ്ങൾ ചർച്ചക്കായി വന്നു.. കൃഷി, ആഗോള വ്യവസ്ഥിതി,, മഴ
നിങ്ങനെ ഉള്ള കാര്യങ്ങൾ ഞങ്ങൾക്കിടയിൽ എത്തിയിരുന്നു..
"" ആമി നീ ഒക്കെ ആണെങ്കിൽ നമ്മള് വാങ്ങിയ കവർ ഇങ്ങനെടുകാവോ.. ""
"" അയ്യോ ഞനത് മറന്നു.. ഇപ്പോ എടുക്കാവേ.. ന്നും പറഞ്ഞു അവളോടി കാറിൽ നിന്നും ഇവർക്ക് മൂന്നാൾക്കും വാങ്ങിയ കവർ എടുത്ത് ഡോർ അടക്കാൻ നോക്കുമ്പോൾ ഞാൻ അവളെ തടഞ്ഞു..
"" ആമി അതില് ഒരു ചുവന്ന കവറ് കൂടെ ഉണ്ട് അതുമെടുത്തോ.. ""
ഒന്നും മിണ്ടാതെ അവളാ കവറും ആയി തിരികെ വന്ന് എല്ലാർക്കും ഓരോന്ന് വീതം കൊടുത്ത് കഴിഞ്ഞപ്പോ ഒരു കവർ ബാക്കി വന്നു ആ കവറും പിടിച്ചു ന്നെ നോക്കി നിൽക്കുന്ന ആമിയെ നോക്കാതെ അഞ്ചുനേ ഞാൻ ഒന്നും നോക്കി കവറിലേക്ക് കണ്ണ് കാണിച്ചു.. ആണോന്ന് ചോദിച്ചവള് ആമിയുടെ കൈയിൽ നിന്ന് കാവറും തട്ടിപിടിച്ചു ഒറ്റ ഓട്ടം.
"" അതെന്താ അതില്... ഞാൻ കണ്ടില്ലല്ലോ അത്.. ""
"" അതൊക്കെ ഉണ്ട് അവളൊന്ന് വന്നോട്ടെ നീ ഒന്ന് ക്ഷമിക് ... എങ്ങനെ ഉണ്ടമേ കൊള്ളാവോ എല്ലാം.. ക്കെ ഇവളെടുത്തതാ.. ""
"" മ്മ് കൊള്ളാം മോനെ.. നന്നായിട്ടുണ്ട്.. ""
നിറഞ്ഞ മിഴികൾ തുടകുനകണ്ടപ്പോളെ ഞാൻ വഴക്ക് പറഞ്ഞത് കൊണ്ട് ചിരിച്ചുകൊണ്ട് എന്റെ മുഖം ആ കൈകൊണ്ട് ന്ന് ഒഴിഞ്ഞു,
"" അമ്മേ നമ്മള് നാളെ എല്ലാരും കൂടെ തറവാട്ടിലാ ഓണം ആഘോഷിക്കുന്നെ.. ""
"" അയ്യോ അത്.. അതുവേണ്ട മോനെ., നിങ്ങള് മൂന്നാലും പോയാൽ മതി.. ""
അച്ഛനായിരുന്നു അത്.. തറവാട്ടിന്റെ നിലയ്ക്ക് തങ്ങൾ ചേർന്നില്ലെങ്കിലോ ന്നോർത്തു കാണും
"" അഹ് ന്നാ നന്നായിരിക്കും,, ഞാൻ കൊണ്ട് പോയില്ലെങ്കിൽ നാളെ രാവിലെ അച്ഛൻ ആയിരിക്കും നേരിട്ട് വരാ.. അച്ഛനാ പറഞ്ഞെ ഇത്തവണത്തെ ഓണം ഒന്നിച്ചാകം ന്ന് ""
പിന്നൊന്നും മിണ്ടാൻ ഞാൻ അനുവദിച്ചില്ല.. എന്റെ തീരുമാനം അവിടെ എല്ലാരും ഉൾകൊള്ളുന്നുണ്ടായിരുന്നു..അപ്പോളേക്കും അകത്തേക്ക് പോയ അഞ്ചു തിരിച്ചെത്തിയിരുന്നു.
പണ്ടൊക്കെ എന്തേലും അഭിപ്രായം പറഞ്ഞാൽ പുല്ല് വില തരുന്ന
💬 Comments
View all comments