0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 752

കണ്ടവളുടെ ചിരി ഒന്ന് മാഞ്ഞോ..

കുറച്ചുനേരമായിട്ടും പുറകിന്ന് അനക്കമൊന്നും കാണുന്നില്ല. ഇവിടെ വന്നപ്പോ മുതല് കൊച്ചു സൈലന്റ് അന്ന് അങ്ങനെ വരണ്ടതല്ല..

"" ന്താടാ ന്റെ വാവക്ക് പറ്റെയെ.. ""

വണ്ടി ഓരോരത്‌ നിർത്തി ഞാൻ അവളെ തലച്ചേരിച്ചു നോക്കി, അത് കണ്ടിട്ടവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു ന്തോ ആ ചിരി എന്നിൽ ഒരു നോവാണു ഉണ്ടാക്കിയത്.. വണ്ടിയിൽ നിന്നിറങ്ങി ഞങ്ങൾ വഴിയിൽ കണ്ട പാനിപൂരി കടയിൽ കയറി..

"" ചേച്ചി ന്തേലും ന്റെ കൊച്ചിനോട് പറഞ്ഞോ..""

"" ഏയ്‌.. ഇല്ലാലോ.. ""

"" അഞ്ചു... വെറുതെ കള്ളം പറയല്ലേ... ""

"" ഏട്ടാ അത്... '"

ഞാൻ ഒരു പാനിപൂരി വായിലെക്ക് വച്ച് അവൾക്ക് പ്രോത്സാഹനം കൊടുത്ത്..

"" ന്റെ മോൾക്ക് എന്താണേലും ന്നോട് പറയാട്ടോ... ഇനി പറ... ""

"" ഏട്ടന്റെ കൂടെ വെളിയിലേക്ക് ഇറങ്ങിയപ്പോ ഒത്തിരി സന്തോഷം ഉണ്ടായിരുന്നെ... അപ്പോളാ ചേച്ചി പറഞ്ഞെ.. ഏട്ടൻ അത് വേണോ ഇത് വേണോന്ന് ചോദിക്കും ഒന്നും വേണ്ടന്ന് പറഞ്ഞാൽ മതീന്ന് പറയണം.. കാശ് കളയല്ല് ഇപ്പോ തന്നെ ഏട്ടൻ നമ്മക്ക് വേണ്ടി കുറെ ചെലവാക്കുണ്ട് ന്നൊക്കെ.. ശെരിയല്ലേ.. ഒരുപാട് ആയില്ലേ ഇപ്പൊ തന്നെ... ""

അവൾ ഇടത്തെ കൈത്തണ്ട കോണ്ട് കണ്ണീർ തുടച്ചു ഒന്ന് ചിരിച്ചു.. ന്തോ ന്റെ കൈ ആ തലയിൽ അറിയാതെ തഴുകി പോയി.. പുറത്തൊന്നു തട്ടി

"" ഒരുപാട് സന്തോഷം തോന്നുണ്ടെട്ടാ ഇപ്പോ...

കൂട്ടുകാരികൾ പണ്ടൊക്കെ ഏട്ടനെ കുറിച്ചൊക്കെ പറയുമ്പോ കൊതിച്ചിട്ടുണ്ട്.. നികും ഒരേട്ടൻ ഉണ്ടായില്ലല്ലോ ന്നോർത്ത്.. പക്ഷെ ഇപ്പോ നിക്ക് തോന്നുന്നു എന്റെ പ്രാർത്ഥന കൃഷ്ണൻ കേട്ടെന്ന്..

വീട്ടിൽ ചേച്ചിടെ കല്യാണം ഉറപ്പിച്ചെന്ന് പറഞ്ഞപ്പോ പേടിയായിരുന്നു..കുടുംബത്തിൽ ഉള്ളൊരു പറഞ്ഞ് എന്തേലും പോക്കിരി ആയിരിക്കും കെട്ടുന്നേ അതോടെ കഴിഞ്ഞു ന്നെല്ലാം.. ആദ്യം മണ്ഡപത്തിൽ വച് ഏട്ടനെ കണ്ടപോലും നിക്ക് പേടിയായിരുന്നു.. പിന്നേ ന്നോട് വന്ന് മിണ്ടില്ലേ അപ്പൊ മനസിലായി പാവന്ന്.. ഏട്ടനെ കുറിച്ച് ഒരുപാട് ഞാൻ പറഞ്ഞിട്ടുണ്ട് കോളേജിൽ, ആദ്യമൊക്കെ ഏട്ടന്റെ ഫോട്ടോസ് കാണിച്ചു ഇതാണ് ഏട്ടൻ ന്ന് പറയുമ്പോ തള്ളാണെന്ന് പറയും..

💬 Comments

View all comments