Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]
പെണ്ണ് വാങ്ങിയോ... ""
"" മ്മ് വാങ്ങി... ""
ഞാൻ വളരെ കൂൾ ആയി പറഞ്ഞിട്ട് തറയിൽ നിന്നും ഇറങ്ങി.
"" അതെ അധികം സംസാരിക്കാൻ ഒന്നും നിൽക്കണ്ട.. എനിക്ക് എന്തോ ആ പെണ്ണിനെ അങ്ങോട്ട് ദഹിക്കുന്നില്ല.. ""
അവൾ ചുണ്ട് കോട്ടി ഇഷ്ടക്കേട് കാണിച്ചു. ഓ അപ്പോ അതാണ് കാര്യം..
"" ദഹിക്കുന്നില്ലെലെ കുറച്ച് ഗ്യാസിന്റെ ഗുളിക വാങ്ങി തിന്നോണ്ട മതി.. ""
കണ്ണുകൾ കൂർപ്പിച്ചു ന്നേ നോക്കിട്ട് പെടുന്നനെ മുഖം തിരിച്ചു നിന്നു.. അയ്യോ പെണ്ണിന് ഫീൽ ആയല്ലോ
"" ന്റെ പൊന്നെ .. അവള് വെറുതെ വാങ്ങിയതാ.. ഇനി അഥവാ അവള് വിളിക്കുന്നേൽ നിന്റെ മുന്നിലെ ഞാൻ ഫോൺ എടുക്കു പോരെ.. നോക്ക്.. അഹ് നോക്കാൻ... "
.
അവളുടെ കഴുത്തിലൂടെ കൈയിട്ട് അത്രേം പറഞ്ഞപോലും ആ മുഖം ഒന്നുയർത്തിയില്ല.. ബലം പിടിച്ച് ഉയർത്തുമ്പോൾ ആ കണ്ണുകൾ ചെറുതായി ഈറനണിയിച്ചു.. അത് കണ്ടെന്റെ നെഞ്ചണ് പിടഞ്ഞത്.
.
"" ഇനി പറ പിണക്കം മാറിയോ.. ""
"" മ്മ്.. "" മാറുന്നു പറഞ്ഞവൾ തലയനക്കി.. പിന്നെ തൊഴുതു കഴിഞ്ഞു അവരും കൂടെ വന്നതും ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്കു നടന്നു. രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ഉം കഴിച്ചാണ് ഞങ്ങൾ വീട്ടിലെക്ക് മടങ്ങുന്നത്. ന്റെ വീടിന്റെ മുന്നിൽ വണ്ടിയും നിർത്തി ങ്ങൾ മുന്നോട്ടേക് നടന്നു.
"" അമ്മേ...!!""
ഞാൻ ഡോറിന് അടുത്ത് നിന്ന് അകത്തേക്ക് നീട്ടി വിളിച്ചു. എവിടെ ആര് കേൾക്കാൻ അകത്തുന്നു ടീവി യുടെ ഒച്ച കേൾകാം
"" തള്ളേ കതക് തുറക്കാൻ..
💬 Comments
View all comments