0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 1.5K

""

അതിന് അവരെല്ലാം ഒന്ന് ഞെട്ടി ന്നേ നോക്കി , ഞാൻ ഒന്നിളിച്ചു കാണിച്ചു അല്ല പിന്നെ..

'"" നിങ്ങള് അത്കാര്യമാക്കണ്ട അമ്മേടെ കൈയിന്ന് കിട്ടേണ്ടത് കിട്ടുമ്പോ പേടിക്കേണ്ടവര് പഠിച്ചോളും . ""

"" നീ പൊടി ഊളെ.. "" ന്ന് ഒച്ചയില്ലാതെ അവളെ നോക്കി പറഞ്ഞു

"" അമ്മേ... ദാണ്ടേ ആരൊക്കെയാ വന്നെന്ന് നോക്കിയേ.. ""

അകത്തുനിന്ന് കതക് തുറക്കുന്ന സ്വരം കേൾകാം, ഞാൻ ഒരു ചിരിയോടെ കുറച്ച് കയറി നിന്നു ന്നാൽ കതക് തുറന്ന നിമിഷം ഞാൻ രണ്ടടി പിറകോട്ടാഞ്ഞു, അത് കണ്ടവരുടെ അടക്കി ചിരിയും പുറകിൽ നിന്നും കേക്കാം..

ദേവിയെ... കൈയിൽ കത്തി... ന്തോ അറിഞ്ഞുകൊണ്ടിരിക്കുന്ന അമ്മ പെട്ടെന്ന് കത്തിയുമായി മുന്നിൽ വന്നപ്പോ ഒന്ന് ഞെട്ടി ഇനി തള്ളേന്ന് വിളിച്ചതിഷ്ടപ്പെടാതെ ന്നേ ""നരബലി "" ക്ക് വിധേയമാക്കുമോ.ഇപ്പൊ അതാണല്ലോ ട്രെൻഡ് പോരാഞ്ഞിട്ട് ഒറ്റ ബുദ്ധിയും ഹായ് സബാഷ്..

"" അല്ലിതാരൊക്കെയാ വന്നിരിക്കുന്നെ.... വരണില്ലെന്ന് പറഞ്ഞിട്ട് ...?

ആമി എടിമോളെ എല്ലാരേം കൊണ്ടാകത്തേക്ക് വായോ.., കേറിവാ മോളെ !! ""

തള്ളക്ക് കണ്ണും കാണത്തില്ലെ ഒന്നുമിക്കേലും മുന്നിൽ നിൽക്കുന്ന ആൾക്കാരെ തിരിച്ചറിയണ്ടിരിക്കാൻ മാത്രം പ്രായമായോ ഇവർക്ക് ഏഹ്.. അമ്മയും അമിയും അവരെയും കൊണ്ടാകത്തേക്ക് കയറി..

"" മ്മ്.. ന്തേ വരണില്ലെ നിയ്യ്. ""

പിന്നോട്ട് നോട്ടമിട്ടമ്മ ന്നോട് ചോദിക്കുമ്പോൾ

"" പോയി താലം കൊണ്ടുവന്നു ന്നേ അകത്തേക്ക് കയറ്റ്. "

"" പിന്നെ.. താലം അല്ല ഒരു തോഴി തന്നാ നിന്നെ അകത്തേക്ക് കയറ്റാൻ പോണേ.. മര്യാദക്ക് കേറി വാടാ ചെക്കാ.. ""

വേണ്ടിരുന്നില്ല..

💬 Comments

View all comments