0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 1.5K

""

ഞാൻ താഴേക്ക് ഉറക്കെ ഉച്ചത്തിൽ കിടന്ന് അലറി.. നിക്ക് ന്നേ തന്നെ നിയന്ദ്രിക്കാൻ സാധിച്ചില്ലെന്ന് വേണം പറയാൻ.. അത് കേട്ട് ആമി ചെവി പൊത്തിയപ്പോളാണ് കുറച്ച് കടുത്തു പോയെന്നു തോന്നിയത്

"" അവരെല്ലാം കിടന്ന് കാണുമെട്ടാ നാളെ എല്ലാരോടുമായിട്ട് പറയാന്നേ. ""

അവളത് പറഞ്ഞ് നാക്ക് വായ്ലേക്കിട്ടതെ ഉള്ളൂ ഡോറിൽ മുട്ട് കേട്ട്.. നോക്കുമ്പോൾ കിതച്ചുകൊണ്ട് വെളിയിൽ നിൽക്കുന്ന ഏട്ടനും ഏട്ടത്തിയും,

"" ന്താടാ... ന്തിനാ വിളിച്ചേ...മൊക്കെന്തേലും പറ്റിയോടാ... ""

കിതപ്പ് മാറാതെതന്നെ ഏട്ടൻ അവളോട് ചോദിക്കുമ്പോൾ നിക്ക് എങ്ങനെ പറയണമെന്നായിരുന്നു അപ്പോളേക്കും എന്താടാ.. എന്താ പറ്റെയെന്ന് ചോദിച്ചോണ്ട് വെപ്രാളപ്പെട്ട് വരുന്ന അമ്മയെയും പുറകെ ബാക്കി ആളുകളേം കണ്ടു.

"" അത്.. അതുപ്പിന്നെ... ""

നീക്കൊരു ചമ്മൽ.. അവളെങ്കിൽ ന്റെ പുറകിൽ ഒളിച്ചിരിക്കുന്നു നാണമാ അതിന്റെ ഒരു സൈഡ് എഫക്ട് ഏ...

'"" നിന്ന് തിരുവാതിര കളിക്കാതെ കാര്യം പറയെടാ കോപ്പേ.. "" അപ്പോളേക്കും അഞ്ജുവും ഏട്ടത്തിയും അവൾക്കരികിൽ എത്തി കാര്യങ്ങൾ ചോദിക്കാൻ ഉള്ള തിരക്കിലായിരുന്നു,

"" അതുപിന്നെ... ""

"" പാതിരാത്രി കിടന്നലറി വിളിച്ചാളെ കുട്ടിട്ട് ചെക്കൻ നിന്ന് തത്തി കളിക്കുന്ന കണ്ടില്ലേ.. ന്താന്ന് പറയെടാ.. ""

"" ന്താ മോനെ... എന്തേലും വയ്യഴിക ഉണ്ടോ... ""

അമ്മയും അമ്മായിയാമ്മയും മാറി മാറി ചോദിക്കുമ്പോൾ അവസാനം പറയാൻ തന്നെ തീരുമാനിച്ചു.. കിടന്ന് ബാബ്ബ ബാബ്ബ കളിക്കാൻ ഇത് ദിവ്യഗർഭമൊന്നുമല്ലലോ..

"" ആമി പ്രേഗ്നെണ്ടാണ്... '""

""ഏഹ്ഹ്...""

അവൾ പെടുന്നനെ മുഖം താഴ്ത്തി ഏട്ടത്തി ഒരുപാട് ബലപ്പെട്ടാണ് മുഖം ഉയർത്തിയത് ന്നാലും ആരെയും നോക്കില്ല പെണ്ണ്

💬 Comments

View all comments