0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 1.5K

ഇടക്ക് ഒളിക്കണ്ണിട്ട് ന്നേ നോക്കുണ്ട്..

എല്ലാരും ഒന്നോടെ വെട്ടിതിരിഞ്ഞു ആമിയെ നോക്കി. . ഏയ്‌ അതെന്തിനാ അങ്ങനെ ഒരു ഹഹോയ്‌ വിട്ടത് അവരെല്ലാം.. ആയെന്ന ന്നേ കോണ്ട് അതിനൊന്നും കഴിയില്ലേ..

ഡോ തന്തേ തനിക്കല്ലേ ഞാൻ ഒന്നും അധ്വാനികുന്നില്ല എന്നെക്കൊണ്ടൊന്നിനും കഴിയില്ലെന്ന് പറഞ്ഞത്.. നോക്കടോ തന്റെ മോൻ കഷ്ടപ്പെട്ടതിന്റെ പ്രതിഫലം ഒരു... പത്തുമാസം കഴിയുമ്പോൾ കൈയിലേക്ക് വച്ചങ്ങ് തരും.. അല്ല പിന്നേ..

ഡോണ്ട് അണ്ടെര്സ്റിമേറ്റ് ദി പവർ ഓഫ് കോമൺ മാൻ..

സ്ത്രീ ജനങ്ങൾ എല്ലാം മോളെന്നും ചേച്ചിന്നും പറഞ്ഞ് കെട്ടിപ്പിടുത്തമായി.. ഞാൻ ഫോൺ എടുത്ത് വെളിയിലേക്ക് ഇറങ്ങി.ആവരുടെ സ്നേഹം തീരട്ടെന്ന് കരുതി. അതുമല്ല എനിക്ക് ഈ വിവരം ആദ്യമൊരാളെ അറിയിക്കണം..

കാൾ ലിസ്റ്റിൽ ഉള്ള ആദ്യത്തെ നമ്പറിലേക്ക് വിളിച്ചു രണ്ടു തവണ റിങ് ചെയ്തപ്പോളേക്കും കാൾ അറ്റൻഡ് ആയി.

"" ന്താടാ നാറി നിനക്ക് ഉറക്കമൊന്നുമില്ലേ...!!""

ഉറക്കച്ചടപ്പാണ് ആ സ്വരം മുഴുവൻ. ന്നാലും ദേഷ്യത്തിന് ഒരു കുറവുമില്ല

'" എടി... ""

ഞാൻ നീട്ടി വിളിച്ചു. അവൾ ഒരു അഞ്ചുസെക്കന്റ് കഴിഞ്ഞ് വിളിയും കേട്ട്

"" പറഞ്ഞോ.. ""

"" മാഗി........!!""

"" രാത്രി വിളിച്ച് കൊഞ്ചത്തെ കാര്യം പറ ചെക്കാ... ""

"" എടി ഞാൻ... ഞാൻ.. ഞനൊരു അച്ഛാ.. അച്ഛനാകാൻ പോണെന്നു... ""

എങ്ങോനാണോ ന്തോ പറഞ്ഞൊപ്പിച്ചു.. കരയുകയോ ചിരിക്കുകയോ എന്തെല്ലാമോ ആയിരുന്നു ഞാൻ. കാരണം ആ ഒരു ഫീൽ വേറെയാണ്.. ന്നാൽ മറുതലക്കൽ ആദ്യം ഒരു പ്രതികരണങ്ങളും ഉണ്ടായിരുന്നില്ല, പെട്ടന്ന്

"" സത്യമാണോടാ....??""

അച്ചാര്യപൂർവ്വമുള്ള സ്വരം. ആ സ്വരത്തിൽ നിനറിയാം അവൾക്ക്

💬 Comments

View all comments