0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 2.9K

പുന്നാര ചെമ്പക പൂമലരേ... കണ്ണൊന്നടച്ചു ഞാൻ നോക്കിയാലും കാണാനഴകുള്ളോളേ പൊന്നും പൂവേ... നിന്നെ കാണാൻ എന്തോരഴകാണെടിയെ ചെമ്പക പൂമലരേ.... ചെമ്പക പൂമലരേ....

തക്കാളി ചോപ്പുള്ള പൂങ്കവിളൊരത്ത്‌

നാണത്തിൻ നുണകുഴിയൊ.... തക്കാളി ചോപ്പുള്ള പൂങ്കവിളൊരത്ത്‌ നാണത്തിൻ നുണകുഴിയൊ....

പുന്നാരപ്പാട്ട്‌ ഞാൻ പാടിയാലെ പുഞ്ചിരി തൂകുന്നൊളെ ... പൊന്നും പൂവെ നിന്നെ കാണാൻ എന്തൊരഴകാണടിയെ.. ചെമ്പക പൂമലരെ.. ചെമ്പക പൂമലരെ..

ഉള്ളിലെ എല്ലാ വിഷമവും സന്തോഷവും ഇറക്കിവച്ചു എന്റെ പെണ്ണ് ഉറക്കത്തിലേക്ക് ഒഴുകിവീഴുന്നതും നോക്കി നിന്ന് ന്റെ കണ്ണിലും നിദ്ര വന്നെത്തി.

"" ഏട്ടാ... ഏട്ടാ.... എണ്ണിറ്റെ. ""

"" ന്താ ന്റെ പെണ്ണെ.. ഉറങ്ങാനും വിടുല്ലേ... ""

ഞനൊന്ന് ഞെരുങ്ങി കമഴ്ന്നു കിടന്ന്, അല്ലേലും ന്തിനാ ഇപ്പോ നേരത്തെ എണ്ണിറ്റിട്ട്,

"" ദേ ഏട്ടാ ഫോൺ അടിക്കുന്നുന്ന്... ന്നാ.. ""

അവളെന്നെ വീണ്ടും കുലുക്കി വിളിച്ചു

"" ആരായാലും പിന്നെ വിളിക്കാൻ പറ.. ഇല്ലേ നീ എന്തന്ന് കാര്യം ചോദിക്കേടി... ""

"" ഹെലോ..... ഇല്ല ഉറക്കമാ..

ഹമ്.. കൊടുക്കമേ...!

ഏട്ടാ ദേ ഗായത്രി മാഡമാ... ഏട്ടന് ഫോൺ കൊടുക്കമൊന്ന്... ""

"" ഓ ഈ പെണ്ണുമ്പുള്ളയ്ക്ക് ഈ നട്ട പാതിരക്ക് ന്തൊത്തിന്റെ കേടാ... "" അതും മനസിലോർത് ഫോൺ വാങ്ങി ചെവിയോടെ വെച്ചു.. അപ്പോളും കണ്ണ് തുറക്കാതെ കമഴ്ന്നു കിടക്കാണ് ഞാൻ.

"" പറഞ്ഞോ... കേൾക്കുന്നുണ്ട്..!""

"" ഹാപ്പി ഓണം അജു... ""

മൈര്... അന്തസ്സ് ഉണ്ടല്ലോടി മനുഷ്യനായി കഴിഞ്ഞാൽ, ഒന്നുമില്ലേലും ഞാൻ നിന്റെ കൂടെ ജോലി ചെയുന്ന സ്റ്റാഫ് അല്ലെ.. ആ എന്നെ ഈ നട്ടപാതിരായിക്ക്

💬 Comments

View all comments