Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
തിരക്കുകൾ ആ ചെറിയ കവലയിൽ ഉണ്ടായിരുന്നു പണി കഴിഞു അന്നത്തേകിനുള്ളത് വാങ്ങി വീട്ടിലെക്ക് പോകുന്നവർ, ദീപാരാധ കൂടാൻ വരുന്ന അമ്മമാർ, ഓട്ടോ ചേട്ടന്മാർ അങ്ങനെ അങ്ങനെ , കൃഷ്ണേട്ടന്റെ ചായ കടേൽ കേറി മൂന്ന് ചായയും പറഞ്ഞു അത് തീരുന്നത് വരെ ഓരോ കാര്യങ്ങൾ സംസാരിച്ചു അങ്ങനെ ഇരുന്നു,
"" യ്യോ വയ്യയ്യേ... ഇന്നോത്തിരി ചിരിച്ചെന്റെ യേച്ചി.. അമ്മേടെ കൈന്ന് കരയാൻ ഉള്ളതായി... ""
അഞ്ചു ശ്വാസം വിട്ടൊന്ന് മൂരി നിവർന്നു.. ഞങ്ങളുടെ ഓരോ കഥയും കേട്ട് അവള് ചിരിച്ചു ചിരിച്ചു കണ്ണിലൂടെ വരെ വെള്ളം വന്ന് പെണ്ണിന്റെ.
"" അവള്ക്ക് ചിരി.. ബാക്കിയുള്ളോൻ അനുഭവിച്ചതിനു കൈയും കണക്കുമില്ല.. ""
മാഗി പണ്ടത്തെ കാര്യങ്ങൾ ഓർത്തൊന്ന് ദീർഘനിശ്വാസം എടുത്തു. അപ്പോളേക്കും കൃഷ്ണേട്ടന് പൈസയും കൊടുത്ത് ഞങ്ങൾ അവിടുന്ന് ഇറങ്ങി..
"" ചേട്ടാ, എല്ലാം ഈരണ്ടു ജോഡി പാക്ക് ചെയ്തെടുക്കുമോ..? ""
അഞ്ചുനും മാഗിക്കും ഉപ്പിലിട്ടത് വാങ്ങികൊടുത്ത് ഞാൻ ഇരണ്ട് വീതം പാർസൽ വാങ്ങി. അവരോട് ഇപ്പൊ വരാമെന്ന് പറഞ്ഞു ഞാൻ നേരെ പോയത് ഇക്കാന്റെ കടലേക്കാണ്, അവിടുന്ന് ഞാൻ അവൾക്കുള്ള പാർസലും വാങ്ങി തിരിച്ചിറങ്ങുമ്പോ ന്റെ ഫോൺ ബെല്ലടിച്ചു
"" പൊന്നാ.... പറയെടാ... "" പെണ്ണാണ് ന്നേ കാണാണ്ട് അവൾക്നിൽക്കാൻ മേല..
"" ഏട്ടൻ ഇപ്പൊ വരോ... ""
"" മ്മ്മ് ന്താടാ...? ഞാൻ ദേ ഇപ്പൊ വരും... ""
"" എയ്യ് ഒന്നുല്ല.. വേർതെ... ""
"" ഹാ ചിണുങ്ങാതെ..പറയെന്റെ പെണ്ണെ.. ""
"" അത്... പിന്നെ.... "" അവൾക്കൊരു മടി പറയാൻ ഒരു വീർപ്പുമുട്ടൽ,
💬 Comments
View all comments