Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
മാഡം.. ഒന്നുല്ലേലും ഞാൻ.. ഞാനവളുടെ കെട്ടിയോനല്ലേ.. അതിന്റ റെസ്‌പെക്ട് എങ്കിലും കാട്ടണ്ടേ.. ""
. "" ഇങ്ങോട്ട് കിട്ടിയാലേ അങ്ങോട്ടും തരാൻ ഒക്കു... ഗിവ് റെസ്‌പെക്ട് ആൻഡ് ടേക്ക് റെസ്‌പെക്ട് ന്നാ..അല്ലെ യേച്ചി..! . ""
"" നീ ആദ്യം കുറച്ചു ഇങ്ങോട്ട് ഗിവ്...!! ന്നിട്ട് എത്ര വേണേലും അങ്ങോട്ട് ടേയ്ക്കിക്കോ...""
ഞാൻ തീർത്തും പുച്ഛിച്ചു അവളുടെ കൈയിൽ നിന്നും കവർ ഗായത്രിക്ക് കൊടുത്ത്, അതികം നില്കാതെ ഞാൻ നേരെ വെളിയിൽ ഇറങ്ങി, പിന്നീട് അടുത്തുള്ള ഒരു ബെഡ് കൂടെ ഞാൻ കരഞ്ഞു കാലുപിടിച്ചു വാങ്ങിയിരുന്നു ഹോസ്പിറ്റലിൽ പറഞ്ഞു. തിരിച്ചു റൂമിൽ എത്തുമ്പോൾ അവർ ഡ്രസ്സ് എല്ലാം മാറി നിൽക്കുകയായിരുന്നു,.
"" എടി നീ ഉറങ്ങുന്നോന്നുമില്ലേ.. നാളെ പോണ്ടേ ക്ലാസ്സിൽ.. ""
ഡോർ തുറന്ന് അകത്ത് കേറിയതും കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു കഥ പറയുന്ന പെണ്ണിനെയാണ്, കൈയിൽ ഒരു ഓറഞ്ചുമുണ്ട്,
"" അതൊക്കെ ഞാൻ പൊക്കോളാം.. ഇയ്യാള് കൂടുതല് കിടന്ന് വേവലാതി പെടുവൊന്നും വേണ്ടാ.. ""
ചുണ്ട് രണ്ടും ഇരു സൈഡിലേക്കും നീക്കി പെണ്ണോന്ന് പരിഭവം അറിയിച്ചു, ഉടനെ ഞാൻ അതിനെ പോയാ മതി ന്നൊരു കമന്റ് ഇട്ട് അവിടെ ഉള്ള കസേരയിൽ ഇരുന്നു.
"" ആമി ഡോക്ടറിനാ പടിക്കണേ..ഇല്ലെ..?!""
"" മ്മ് അതെയേച്ചി.. ഡോക്ടർ ആയിട്ട് വേണം ഇവിടെ ചെലരെ ഒക്കെയെനിക് വേണ്ടവിധത്തിലൊന്നു കാണാൻ... ""
കൈയിൽ ഇരുന്ന മാഗസിൻ ഞാൻ ചെറുതായി താഴ്ത്തി അവളെ നോക്കി പെണ്ണ് ഊറി ചിരിക്കുന്നുണ്ട്..ഞാനത് കാര്യമാക്കിലാ,, അല്ലേലും പെണ്ണിന് ഇന്നിതിരി ഇളക്കം കൂടുതലാ.. വച്ചിട്ടുണ്ടെടി.
"" ആരാ ഏട്ടാ..
💬 Comments
View all comments