Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ടീവി കണ്ടോണ്ട് ഏട്ടത്തി ഇരിക്കുന്ന കണ്ടപ്പോ അവൾക്ക് എന്തോ സമാദാനം തോന്നി
പിന്നിലൊരു അനക്കം കേട്ട് ടീവി യിൽ നിന്നും ശ്രദ്ധ പുറകിലേക്ക് പോകുമ്പോൾ കണ്ണുകൾ കലങ്ങി നിൽക്കുന്ന ആമിയെ കണ്ടതും അവരൊന്ന് ചിരിച്ചു
""മോള് പേടിക്കേണ്ട അവൻ ആ കണ്ടത്തിന്റെ അവിടെ ഉണ്ടാവും..""
അവളെ മാടി അടുത്തേക്ക് വിളിച്ച് അവർ അത് പറഞ്ഞതും ആമിക്ക് അത്ഭുതം ഇതെങ്ങനെ ഏട്ടത്തിക്ക് മനസിലായി ന്നായിരുന്നു അവൾക്, അത് മനസിലായ പോലെ
"" നീ നോക്കെണ്ടാ, അവരെല്ലാം കൂടെ കൂടുമ്പോ ഇത് പതിവാ.. നീ നോക്കിക്കോ നാലും കൂടെ അടിച്ചു ബോധം ഇല്ലാണ്ട് ആ കണ്ടത്തിന്റെ അവിടെ കാണും.. ""
ആമി പിന്നെയും ഏട്ടത്തിയെ ഊറ്റ് നോക്കി, ഏട്ടത്തി നമ്മളിതെത്ര കണ്ടതാ ന്നൊരു ലുക്കിൽ ആമിയെ സമാദാനപ്പെടുത്തി
"" ഏട്ടത്തി ന്നിട്ട് എന്താ ഒന്നും പറയാത്തെ..?? ""
""എന്തിനാടാ.. ഇങ്ങനെ ഉള്ളപ്പോളല്ലേ അവര് കൂടണേ അല്ലാണ്ട് ന്നുമില്ലലോ,
നീ കണ്ടോ കുറച്ചൂടെ കഴിയുമ്പോ നാലും ഡീസന്റ് ആയി വന്ന് കിടക്കും..""
"" ആണോ..!!""
"" പിന്നല്ലാതെ... ഒരാള് ഈ സോഫയിൽ പിന്നൊരാള് ദേ ആ സ്റ്റൈറിൽ അവളുണ്ടല്ലോ മാഗി അവളുടെ സ്റ്റീരം പ്ലേസ് ദേ ഇവിടാ ഈ തറയിൽ..അങ്ങനെ ഓരോരുത്തരും..""
"" അപ്പൊ.. അപ്പോ അച്ഛനും അമ്മയും കാണില്ലേ.. ""
"" എല്ലാർക്കും അറിയാടി പിന്നേ ആരും മൈൻഡ് ചെയ്യില്ല.. അവർ അങ്ങനെ വഴി തെറ്റി പോകില്ലെന്ന് അവർക്കറിയാം..കേട്ടോ ന്റെ ബുദ്സ്സേ..""
""ഹമ്.. ന്നാ വാ ഏട്ടത്തി നമ്മക്കൊന്ന് പോയി നോക്കാം ""
"" അത് വേണോടാ.. കുറച്ചൂടെ കഴിഞ്ഞാ
💬 Comments
View all comments