Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
കൊടുക്കമ്മേ നല്ലത്... ന്റെ പേരില്‍ രണ്ട് കൂടുതല്‍ കൊടുത്തോ...!""
വാതൽ പടിയിൽ നിന്ന് അകത്തേക്ക് വരുന്ന ശബ്ദവും രൂപവും ന്റെ മുന്നിൽ ചിരിയോടെ കൈകൾ കെട്ടി നില്കുന്നു..നനഞ്ഞ മുടി തോർത്തിൽ കെട്ടി ഒരു ടോപ്പും ഇട്ടാണ് പെണ്ണിന്റെ നിപ്പ്, നെറുകിൽ സിന്ദൂരം, നെറ്റിയിൽ ചെറിയ മഞ്ഞൾ കുറി, കഴുത്തിൽ താലി അത്രേ ഉള്ളു ഒരുക്കം, പക്ഷെ അവളതിലും സുന്ദരിയായിരുന്നു
"" നിന്റെ പേരിലുള്ളത് ഞാൻ പിന്നെ വിശദമായി എഴുതി തരാട്ടാ... ""
വേദനയിലിടയിലും ഞാൻ ആമിക്ക് നേരെ പല്ലുരുമ്മി, അതോടെ അമ്മ പിടിവിട്ടു, വയറിൽ ഒരു ഇടിയും കിട്ടി സമാധാനം.
"" മീനുട്ടി ഓണർന്നില്ലേ ആമി..?? അവളെയൊന്ന് കാണാഞ്ഞിട്ട്.. ഉറങ്ങുവാണെന്ന് നീ പറഞ്ഞോണ്ട ഞാൻ വന്നു കാണാഞ്ഞേ.. സ്വന്തം പേരക്കുട്ടിയെ നേരിൽ കാണാൻ കഴിയാത്ത ഒരുത്തിയായിപോയല്ലോ ദൈവമേ ഞാൻ... അതെങ്ങനെ ഉണ്ടാക്കിയ മക്കള്‍ നന്നാകണ്ടെ.!""
ഏട്ടത്തി അരിയുന്ന തക്കാളി യിൽ നിന്ന് ഓരോ കഷ്ണം എടുത്ത് കഴിച്ചതിന് ന്റെ കൈ തണ്ടയിൽ ഒരു തല്ലും തന്നേട്ടത്തി അത് മാറ്റി വെച്ചു, അത് പിടിച്ചു വാങ്ങാൻ ഉള്ള തയാറെടുപ്പിലായിരുന്നു ഞാൻ..അപ്പോളാണ് എനിക്കു നേരെ വന്ന അമ്മയുടെ ആ ചോദ്യം..
"" അതിനിപ്പോ ഞാൻ ന്തോ ചെയ്ത് നിങ്ങള്‍ കണ്ട് പിടിച്ചു കെട്ടുമ്പോൾ നല്ലതിനെ കെട്ടണമായിരുന്നു. പുള്ളിക്ക് ഉണ്ടായതെല്ലാം പുള്ളിടെ സ്വഭാവമല്ലേ കാണിക്കു.. ""
കുറച്ചു നേരത്തത്തെ കൈയാം കളിക്ക് ശേഷം കഷ്ടപ്പെട്ട് പിടിച്ചുവാങ്ങിയ തക്കാളിയുടെ പത്രം ഞാൻ കരസ്റ്റമാക്കിയതിൽ ന്നെ നോക്കി ദേഷ്യം കാണിക്കുന്ന ഏട്ടത്തിക്ക് നേരെ കൊഞ്ഞനം കുത്തുകയായിരുന്ന ന്റെ ചന്തിയിൽ പെട്ടന്ന് ഒരു മിന്നലേറ്റ്, പാത്രവും
💬 Comments
View all comments