Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
കൽവെട്ടിൽ തലചായ്ച്ചു.. വൈകിട്ടത്തെ ദീപാരാധന തൊഴാൻ കുളിച്ചു പട്ടുപാവാടയിലും സാരീയിലും നനഞ്ഞ മുടിയിൽ തുളസിക്കതിര് ചൂടി അമ്പലത്തിലേക്ക് വരണ പെൺകുട്ടികൾ, ചെളിയിലെ കളികഴിഞ്ഞു അമ്പലകുളത്തിൽ കുളിക്കാൻ വരുന്ന കുട്ടികൾ, നാട്ടുവിശേഷം പറയാൻ ഒത്തുകൂടുന്ന അമ്മാവന്മ്മാർ അങ്ങനെയാ നാട്ടുവഴിയിലെ വിശേഷങ്ങൾ നീണ്ടുപോകുന്നു..
"" ഒന്നുടെ പോകാച്ചാലോ... ""
ന്ന അവന്റെ തീരുമാനത്തെ തള്ളികളയാൻ തോന്നില്ല ഓരോന്നുടെ വലിച്ചു കേറ്റി. മനസിലെ ഭാരം ന്നപോലെ പുകഞ്ഞാൻ പുറത്തേക്ക് കളഞ്ഞുകൊണ്ടിരുന്നു., കുറച്ചു നേരം കൂടെ അവിടിരുന്നു,, അപ്പോളേക്കും വീട്ടിൽന്ന് വിളിയെത്തി, ഞാനവിടെ പോയിന്ന് അറിയാതെയുള്ള പരാക്രമമാണ് പെണ്ണ്, കടയിൽ നിന്ന് ഓരോ സെന്റർ ഫ്രഷും വാങ്ങി ചവച്ചു, കൈയിൽ കമ്യൂണിസ്റ് പച്ച തൂത്തു മണം കളഞ്ഞു ഞങ്ങൾ വീട്ടിലെക്ക് നടന്നു.. പോകുന്ന വഴിയിൽ തമിഴ് അണ്ണന്മാർ നടത്തുന്ന ചായക്കടയിൽ കയറി ചായയും കുടിച്ചു, എല്ലാർക്കുമുള്ള കടിയും ന്റെ പെണ്ണിന്നുള്ള ത് പ്രത്യേകവും പൊതിഞ്ഞു വാങ്ങി വീട് പിടിക്കുമ്പോൾ നേരിയ ഇരുട്ട് വീണിരുന്നു.
"" എവിടെ തെണ്ടാൻ പോയതാടാ രണ്ടും.. ""
അമ്മയാണ്.. ഉമ്മറത്തെ കത്തുന്ന തിരിക്കുമുന്നിൽ ഏട്ടത്തിയും, അഞ്ജുവും, മാഗിയും അവളുടെ അമ്മയും ഇരിപ്പുണ്ട്, ന്റെ തള്ള മുറത്തിൽ എന്തോ പാക്കുകയാണ്..
"" ഈ പരദൂഷണം പറഞ്ഞുനടക്കാതെ നിങ്ങൾക്കുടെ വല്ലോം പ്രാർത്ഥികരുതോ..? ""
""ഹ്മ്മ് ഊവ്വ ഊവ്വ.. നിയദ്യം നന്നാവു ന്നിട്ട് ഇങ്ങോട്ട് വരണതിനെ കുറിച്ചാലോചിച്ചാ മതിട്ടോ.. അല്ല നിന്റെ കൈയിൽ ന്താ ഒരു പൊതി..""
"" അതവൾക്കാ... ""
"" അതെന്തേ നമ്മള് തിന്നാ തൊള്ളെന്നിറങ്ങില്ലേ... ""
ഉടനെ മാഗി ശബ്ദമിട്ടു.. വിഷ്ണുവാണെകിൽ ഉള്ള സിഗരറ്റും വലിച്ചു, അവിടെ കിടന്ന് കണ്ണ് പൊട്ടണ തെറിയും വിളിച്ചുവന്നിട്ട് ഇപ്പോ നാമം ജപിക്കാൻ ഇരിക്കുന്നു,, കുലപുരുഷൻ.. ഊള..
"" നാമംജപികുമ്പോളാണോ പെണ്ണെ വേണ്ടാത്തത് പറയണേ.. മര്യാദക്കിരുന്ന് ചൊല്ലാൻ നോക്കിക്കോ നി.. "" തൊട്ടടുത്തിരുന്ന ഏട്ടത്തി അവളുടെ തുടയിൽ ഒന്ന് പൊട്ടിച്ചപ്പോ അവളൊക്കെയായി..
""കിടന്നോച്ചായിടണ്ട എല്ലാർക്കുംകൂടെയ വാങ്ങിയേ.. ദേ അമ്മേടെൽ കൊടുത്തേക്കാമെൻറെ പൊന്നോ., ഏട്ടത്തി ഏട്ടത്തിക്ക് അതിനകത്തു പ്രത്യേകമൊരു പൊതിയുണ്ടേ..""
അതിനേട്ടത്തി പ്രാർത്ഥനയിലും തലയനക്കി ഞാൻ അകത്തേക്ക് കയറുമ്പോൾ പെണ്ണവിടെ കുഞ്ഞിനേയും ഉറക്കി ചാരി ഇരിപ്പുണ്ട്
💬 Comments
View all comments