Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
ന്തോ പുസ്തക വായനയിലാണ്, ഞാൻ വന്നതറിഞ്ഞിട്ടും മൈൻഡ് ആക്കില്ല, വിളിച്ചിട്ട് എടുക്കാഞ്ഞതിന്റെയാകും ,,
"" അപ്പേടെ പോന്നോറങ്ങിയോടി കള്ളിപ്പെണ്ണേ..""
ഞാനവളെ വകവയ്ക്കാതെ കുഞ്ഞിന് നേരെ ചെന്നതും
"" കള്ളിപ്പെണ്ണ് കളിച്ചു കൊച്ചിനെ ഉണർത്തിയാലാ അജുവേട്ട ന്റെ വിധം മാറുന്നെ..""
"' പിന്നെ നിന്റെ വിധം ഞാൻ കാണാത്തതൊന്നുമല്ലോ..""
"" ന്താ...!""
പതിയെയാണ് പറഞ്ഞതെങ്കിലും അവളത് കെട്ടേന്ന് എനിക്കറിയായിരുന്നു. അതിന്റെ കാരണമെന്നോണം പെണ്ണിന്റെ മുഖത്തൊരു കള്ളച്ചിരി ഓടിയ്യെത്തി. അതിന് ഞാൻ ഒന്നുല്ല ന്ന് പറഞ്ഞു അവളുടെ അടുത്തിരുന്നതും അവളെന്നെ മൊത്തത്തിൽ ഒന്ന് നോക്കി, ഈശ്വരാ...
"" അതെന്താ കയ്യില്..? ""
"" അത് നിനക്കുള്ളതല്ല.. അത് ഞാനെന്റെ പെമ്പറന്നോത്തിക്ക് വാങ്ങിതാ.. ""
ഞാനാ കവർ പതിയെ കയ്യിലെടുത്തു ചുമ്മാ അവളെ ചൂടാക്കി,
"" നിങ്ങൾക്ക് ഞാനല്ലാതെ വേറൊരു പെമ്പാറന്നോത്തി യില്ലെന്ന് നിങ്ങളെക്കാളെറെ നിക്കറിയാം.. അതോണ്ടെന്റെ പുന്നാര കെട്ടിയോൻ കളിക്കാതെ ആ പൊതി ഈ പെമ്പറന്നോത്തിടെ കയ്യിലോട്ട് താ... ഹ്മ്മ് വേഗം സമയമില്ല '"
ന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച ആ പൊതി ന്നെയൊരു നോട്ടം നോക്കിയവളഴിച്ചു, അകത്തെ പരിപ്പുവട കണ്ടതെ വരണ്ട ചുണ്ടിൽ വെള്ളം ചലിച്ചെത്തിയ ചിരിയോടെയവൾ ന്നെ നോക്കി
"" ഉമ്മ്ഹഹ... "" ഒന്നെടുത്തൊരു കടി കടിച്ചവൾ ൻറെ കവിളിൽ അമർത്തിയൊരു ഉമ്മ വയ്ക്കുമ്പോൾ അവളെ നെഞ്ചോടടക്കി പ്പിടിച്ചു ഞനും ഇരുന്നു,
"" പ്രമിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾക്കകത്തേക് വരവോ...""
ഡോറിൽ വീണ കൊട്ടിൽ പുറത്തു നിൽക്കുന്നത് ആരാണെന്ന് മനസിലായി, കേറിപ്പോരോ ന്ന് പറയണ്ട താമസം അവരെല്ലാം അകത്തേക്ക് കയറി പൊന്നു., മാഗികും അഞ്ചുവിനും പുറകെ ഏട്ടത്തിയും എത്തിയായതോടെ പിന്നെ അവിടൊരു ബഹളം ആയിരുന്നു, അവസാനം കൊച്ചിന്റെ കരച്ചില് വീണപ്പോ പിന്നാർക്കും മിണ്ടാട്ടമില്ല.
"" ന്നാ കൊണ്ടൊക്കോ.. നിക്കും എന്റെ ഭാര്യക്കും കുറച്ചുനേരം പ്രേമിക്കണം.. അതോണ്ട് ഓണർത്തിയവര് തന്നെ ഉറക്കിക്കോ.. ""
കുഞ്ഞിനെ ഏട്ടത്തിയുടെ കൈയിലേക്ക് കൊടുത്തോണ്ട് ഞാൻ പറഞ്ഞതും, ആമി ഇതെന്തൊരു ജന്തു ന്നാ രീതിയിൽ ന്നെ നോക്കി കുട്ടിനൊരു പിച്ചും. അഞ്ചു നിൽക്കുനെന്ന്, അതോടെ ഞാനും ന്റെ പെണ്ണും ഒറ്റക്കായി... അവരിറങ്ങിയതും ഞാൻ ഓടിപ്പോയി വാതിൽ അടച്ചു..
💬 Comments
View all comments