Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
ഞാൻ.. കണ്ടുവച്ചിട്ടുണ്ടായിരുന്നു... നിങ്ങൾക്ക് എതിർ... ""
"" അമ്മേ മതി....!!""
ഞാൻ അമ്മയോട് നിർത്താൻ കൈ കാണിച്ചു..,
"" അവളെന്നോട് അമ്മ പറയാൻ പോകുന്ന ഈ കാര്യം നേരത്തെ പറഞ്ഞിരുന്നു.. അന്നേ ഞങ്ങളു രണ്ടാളും ഇത് തീരുമാനിച്ചതുമാ.. ""
അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ താഴെ വീണ മാങ്ങ എല്ലാം കൈപ്പിടിയിലാക്കി അകത്തേക്ക് നടന്നു.. അമ്മയുടെ അവസ്ഥാ എന്തായിരിക്കും ന്നെനിക്കു ഊഹിക്കാം
*********
ഉച്ചതിരിഞ്ഞു വന്ന അവളുടെ ഫ്രണ്ട്‌സിനെ സ്വീകരിച്ചതും അവരെ അകത്തേക്ക് കയറ്റിയതും എല്ലാം ഞാൻ ആണ്, കുട്ടത്തിൽ അറിയാവുന്ന കുറച്ചുപേർ ഉള്ളത്കൊണ്ട് വല്യ പ്രശ്നമായില്ല, പിന്നെ അവർ ഇത്രേം ദൂരം അവളെയും കുഞ്ഞിനേയും കാണാൻ വന്നതല്ലേ സ്വീകരണം ഒട്ടും കുറക്കണ്ട ന്ന് തന്നെ വെച്ചു, അവൾക്ക് രണ്ട് മാസത്തെ ബെഡ് റസ്റ്റ് പറഞ്ഞത് കൊണ്ട് വല്യ ഇറക്കം ഒന്നുമില്ല, ന്നാലും അവളും ന്റെ കയ്യിൽ തൂങ്ങി ഹാളിൽ അവരുടെയൊപ്പം ഇരുന്നു, കുഞ്ഞിനെ അവരായി പിന്നീട് ഏറ്റെടുത്തത്,
"" ഇവള്... അനാമിക തന്നെ,,, അല്ലേടി.. ""
കുഞ്ഞിനെ മറ്റുള്ളവരെ കാണിച്ചുകൊണ്ട് കുട്ടത്തിൽ ഒരാൾ എണ്ണിറ്റതും ആമി ചിരിയോടെ ന്റെ കൈയിൽ കൈ കോർത്തു, ഞാൻ അവളിരിക്കുന്ന സോഫയിക്ക് സൈഡിൽ നിൽക്കുകയാണ്,
"" അമ്മേ എല്ലാർക്കും ന്തേലും കുടിക്കാൻ എടുക്കെ... ""
ഞാൻ അമ്മയോട് പറഞ്ഞതും ഇപ്പൊ എടുക്കാമെന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി..
"" അമ്മ ഒറ്റക്ക് പോണ്ട ഞാനും വരാം.. ""
അമ്മക്ക് പിന്നാലെ ഉടുത്തിരുന്ന സാരീ എളിയിൽ കുത്തി ഒരു സുന്ദരി എണ്ണിറ്റു,. ന്നെ ഒന്ന് കണ്ണ് ചിമ്മി കാട്ടി അവളകത്തേക്ക്
💬 Comments
View all comments