Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
കട്ടനുമായി വന്നു അതും കുടിച്ചിരിക്കുമ്പോളാണ് അച്ഛൻ കുഞ്ഞുമായി കട്ടള പടിയിൽ വന്നത്,
"" നിനക്കെന്ന ഇനി പോണ്ടേ.. ""
"" മ്മ്ഹ്ഹ്.. "" കാപ്പികുടിയോടെ തന്നെ ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി,
"" മോൾക്കൊരു തുലഭാരം നേർന്നിരുന്നു ഞാൻ.. ""
"" അതിനെന്താ പോകാം. അത് കഴിഞ്ഞേ ഞാനും പോണുള്ളൂ.. ""
"" ഹ്മ്മ്... ആഹ്ഹ്....ശേഖരാ ഒന്ന് നിന്നെടോ..!!
അവനെ ഇപ്പോ കണ്ടത് നന്നായി ആ തൊടിയിലെ തേങ്ങ ഇടറായി,, ഇപ്പോ പറഞ്ഞില്ലച്ച അവനെ പിന്നെ കിട്ടില്ല..
നീ മോളെയൊന്ന് പിടിച്ചേ.. ""
കുഞ്ഞിനെ ന്റെ കയ്യിൽ തന്നിട്ട് അച്ഛൻ സോപനത്തിൽ വിരിച്ച തോർത്തും തോളിലിട്ട് വെളിയിലേക്ക് ഇറങ്ങി,, അതോടെ ഞാനും ന്റെ മോളും മാത്രമായി അവിടെ.. കുറച്ചു നേരം കുഞ്ഞിനെ കളിപ്പിച്ചവിടെ ഇരിക്കുമ്പോൾ തോളിലോരടി..
"" മഞ്ഞത്ത് കുഞ്ഞിനേം കൊണ്ടിരിക്കാതെ കേറി പോടാ അകത്ത്.. ""
അകത്തേക്ക് വിരൽ ചൂണ്ടി ഏട്ടത്തി ഒച്ചയിടുമ്പോൾ സ്വാഭാവികമായും ഞാൻ അകത്തേക്ക് കുഞ്ഞുമായി ഓടിക്കയറി,
*************************
അങ്ങനെ വീണ്ടും ദിനങ്ങൾ പൊഴിഞ്ഞുകൊണ്ടിരിക്കെ കുഞ്ഞിന്റെ വളർച്ചയിലും മാറ്റങ്ങൾ വന്ന് തുടങ്ങി.., അവളുടെ തുലഭാരം കഴിഞ്ഞാണ് ഞാൻ തിരിച്ചു ഓഫീസിലേക്ക് മടങ്ങുന്നത്, ഗുരുവായൂരിൽ വച്ചായിരുന്നു ചടങ്ങ്, വീട്ടിൽ നിന്ന് എല്ലാരും ഉണ്ടായിരുന്നു,
ഞാൻ സ്വർണ്ണക്കര മുണ്ടും തോളിലൊരു കസവു മുണ്ടും, അവള് പച്ച ബ്ലൗസ്യിൽ സ്വർണ്ണക്കര സെറ്റ് സാരീ ഒരു ചന്ദനക്കുറി നെറുകിൽ സിന്ദൂരരേഖ, കണ്ണിൽ നേർത്ത കറുപ്പ് വരകൾ, അത് മതിയായിരുന്നു അവളെ സുന്ദരിയാക്കാൻ,, ഞാനും അവളും ഒന്നിച്ചാണ് കുഞ്ഞിനെ തുലഭാരം തുക്കിയത്., അതങ്ങനെ കഴിഞ്ഞു. ഇപ്പോ വീട്ടിൽ നിന്ന് വന്നിട്ട് ഒരു മാസം ആകുന്നു, അവൾക്കും കുഞ്ഞിനും പൂർണ്ണ റസ്റ്റ് വേണമെന്ന് അമ്മ പറഞ്ഞത് കൊണ്ട് ഞാൻ മാത്രമാണ് തിരികെ പോന്നത്.., ഈ യാത്ര കുഞ്ഞിനേം അവളേം തിരിച്ചു എറണാകുളത്തേക്ക് കൊണ്ട് വരനാണ്, അതിനുള്ള യാത്രയിലാണ് ഞാൻ, അവളുടെ ക്ലാസ്സ് ഒരുപാട് മിസ്സ് അയക്കിലും നോട്‌സും കാര്യങ്ങളും അയച്ചു തന്നും പറഞ്ഞു തന്നും അവളെ സഹായിക്കാൻ കുട്ടികളെ പോലെ ടീച്ചേർസിനും മടുപ്പൊന്നുമില്ലായിരുന്നു.,
ജോലി കഴിഞ്ഞുള്ള ശനിയഴ്ച്ചത്തെ മടക്കയാത്രയിൽ ചെവിതല തരാതെ അവള്
💬 Comments
View all comments