Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
വിളിച്ചുകൊണ്ടേ ഇരുന്നു., വിശപ്പുണ്ടായിട്ടും കഴിക്കാതെ ഞാൻ വീട് പിടിച്ചു, ചെന്നിട്ട് അവിടുന്ന് അവളുണ്ടാക്കിയത് കഴിച്ചില്ലേൽ തല അടിച്ചു പൊട്ടിച്ചു കളയും പെണ്ണ്.., പോരാത്തതിന് രണ്ട് ദിവസം അവളുടെ വീട്ടിൽ കൂടെ നിൽക്കണം ന്നും ആള് പറഞ്ഞിട്ടുണ്ട് , ഡെലിവറി കഴിഞ്ഞ് പിന്നങ്ങോട്ട് പോയിട്ടില്ലയോ, സാധാരണയിലും വിപരിതമായി ആണല്ലോ ഇവിടെ കാര്യങ്ങൾ, അതോണ്ട് പോകാൻ ന്ന് വാക്കും കൊടുത്താണ് ഫോൺ വെച്ചത്,
വീട്ടിൽ എത്തി കതകിൽ മുട്ടിയപ്പോ അവളാണ് തുറന്നു തന്നത്,നേരം കുറച്ച് ഇരുട്ടിയിരുന്നു, ഏകദേശം 1 മണി.. ഈൗ... നിപ്പ് കണ്ടാലറിയാം കാത്തിരിക്കായിരുന്നുന്ന്
"" നീ ഉറങ്ങിയില്ലായിരുന്നോ...?'"
ഷൂ അഴിച്ചു സൈഡിലേക്ക് നീക്കുന്ന കുട്ടത്തിൽ ബാഗ് ഞാൻ അവളുടെ കയ്യിലേക്ക് കൊടുത്തു,,
"" ഇല്ല.. ഇപ്പോളാ മോളുറങ്ങിയെ.. ""
അവളും ന്റെ കൂടെ അകത്തേക്ക് കയറി,
"" മ്മ്... നീ കഴിച്ചോ.. ഇല്ലാലോ ഞാൻ ദേ ഒന്ന് ഫ്രഷ് ആയിട്ട് ഓടി വരണ്... നീ എടുത്ത് വയ്ക്ക്.""
അതും പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി, യാത്ര ചെയ്ത വന്നതുകൊണ്ട് കുഞ്ഞിനെ കിടത്തിയ മുറിയിലേക്ക് കയറിയില്ല അതാണ് കുളി പുറത്താക്കിയത്..
കുളിച്ചു കഴിഞ്ഞു അവള് തന്നെ എടുത്ത് തന്ന കൈലിയും ഉടുത്തു ഞാൻ വെളിയിലേക്ക് ഇറങ്ങി,
"" പത്തു പതിനൊന്നു മണിവരെ എല്ലാരും നോക്കിയിരിക്കയായിരുന്നു.. പിന്നെ വിളിച്ചപ്പോ വരാൻ വൈകുന്നും പറഞ്ഞത് കൊണ്ടാ എല്ലാരോടും പോയി കിടന്നോളാൻ പറഞ്ഞെ..""
"" അതേതായാലും നന്നായി, ന്റെ പെണ്ണിനോട് എനിക്ക് കുറച്ചു റൊമാന്റിക് ആയിട്ട് സംസാരിക്കലോ..?? ""
ഞാൻ അവളുടെ താടിതുമ്പിൽ പിടിച്ചട്ടി അവളോടൊത് കൊഞ്ചി
"" മ്മ് ന്താ മോന്റെ ഉദ്ദേശം.. കുച്ചിനൊരു വയസ്സ് പോലും ആയിട്ടില്ല.. അതിന് മുന്നേ നിങ്ങള് ന്നെ വീണ്ടും ചെന പിടിപ്പിക്കൊ.. ""
"" ആഹ്ഹ് ചിലപ്പോ.. ""
പിന്നെ അവളും ഞാനും അങ്ങോട്ടുമിങ്ങോട്ടും വിളമ്പികൊടുത്തും വാരിയുമാണ് കഴിച്ചത്..
**********************
ഡോറിൽ ശക്തമായ മുട്ട് കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നെ.. ഉണർന്നതേ നോക്കിയത് തൊട്ടിലിൽ ആണ്,, മ്മ് ചുന്ദരി പെണ്ണുറക്കമാ.. പിന്നേം മുട്ട് കേട്ടപ്പോ
"" ദാ വരണു.."" ഇട്ടിരുന്ന ചുരിദാർ ടോപ് വലിച്ചു താത്തു,
💬 Comments
View all comments