Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]
ഇറങ്ങിക്കൊണ്ട് ഏട്ടത്തി മറുപടി നൽകി
" അല്ല മിസ്സേ... മിസ്സെന്താ ബൈക്കിൽ ഒക്കെ "
" അത് ഇപ്പോ ആർക്കടാ.... ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്.... "
ഏട്ടത്തി ഒരു ചിരിയോടെ അത് പറഞ്ഞപ്പോ എല്ലാരും ഒന്ന് ചിരിച്ചു
" അല്ല ഈ ചേട്ടൻ ഒന്നും മിണ്ടില്ലേ.."
ആദ്യം ഇതാരാ... എന്ന് ചോദിച്ച കിളി തന്നെ... കൊള്ളാം ഉരുപ്പിടി തന്നെ . ഇവളേം കൊതിപ്പിച്ചു കടന്നുകളഞ്ഞല്ലോ. . എന്തേ... നിങ്ങൾക് ഫീൽ ആയോ...
" ഇല്ല എനിക്ക് ജന്മനാ സംസാരിക്കാൻ ഉള്ള ശേഷി ഇല്ല... എന്തേ.... "
ഞാൻ ആ പെണ്ണിനെ ഒന്ന് നോക്കിട്ട് ഏട്ടത്തിക്ക് നേരെ നിന്ന്
" എന്നാ ഞാൻ പോയി സർട്ടിഫിക്കറ്റ് വാങ്ങി.. വീട്ടിലെക്ക് പോവാ "
അഹ്
ഏട്ടത്തിയിൽ നിന്ന് മറുപടി കിട്ടിയപ്പോ ഞാൻ ഓഫീസിലേക്ക് നടന്നു. പോകുന്ന പൊക്കിൽ അവളെ ഒന്ന് ഇരുത്തിനോക്കാനും ഞാൻ മറന്നില്ല
" മൊരടൻ "
ഞാൻ അവളെ പാസ്സ് ചെയ്തു പോയപ്പോളേക്കും ഒരു നേർത്ത ശബ്ദം അത് ഞാൻ കേട്ടെങ്കിലും തിരിഞ്ഞു നോക്കാൻ പോയില്ല.. മുന്നോട്ട് നീങ്ങി ഒരു ചെറു ചിരിയോടെ , സർട്ടിഫിക്കറ്റും വാങ്ങി തിരിച്ചു വരാന്തായിലൂടെ നടന്നപ്പോൾ ദേ ആ പെണ്ണ്.... ഏത് നമ്മടെ ( നമ്മടെ അല്ല എന്റെ... അയ്യടാ.. ) പൂച്ചക്കണി .. അവളുടെ കണ്ണുകൾക്ക് ഒരു കാന്തത്തിന്റെ ശക്തി
" ഹലോ...."
ആ ഒരു നീട്ടി വിളി ദൂരത്തുനിന്നുണെകിലും ആ വിളി അവസാനിച്ചത് എന്റെ അരികിൽലായിയാണ്
" അഹ് താൻ ഓ.... "
ഞാൻ ഓർമ്മപുതുക്കാൻ എന്നോണം ചോദിച്ചു
💬 Comments
View all comments