0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

എന്റെ പുറകെ നടന്നെ... "

" ഏട്ടത്തിയുടെ പുറകെ ആ പെണ്ണ് എന്തിനാ നടക്കുന്നേ... "

തൈര്..... കാര്യം എനിക്ക് ഒന്നും മനസിലാകുന്നില്ല

" ഇത്പോലെ ഒരു ബോൾട്ട്... എടാ ഊപ്പേ.. ആ പെണ്ണ് നിന്റെ കാര്യങ്ങൾ ചോദിച്ചാ എന്റെ പുറകെ നടന്നെ "

ഏട്ടത്തി തനി ചേച്ചിയായി

" നിങ്ങള് ഒരു കോളേജ് ലക്ച്ചർ അല്ലെ ഇത്രയും മ്ലേച്ഛകരമായ വാക്കുകൾ ഉച്ഛരിക്കാൻ നാണമില്ലേ സ്ത്രീയെ നിങ്ങൾക്ക്.. "

" ഇല്ല എനിക്ക് ഇച്ചിരി നാണകുറവാ. നിന്റെ അല്ലെ ഏട്ടത്തി അപ്പോ ഇത്രെയൊക്കെ പ്രതീക്ഷിച്ചാൽ മതി "

കിട്ടിയോ.... ഇല്ല ചോദിച്ചുമേടിച്ചു....

" അല്ലേടത്തി ആ പെണ്ണിന് എന്റെ കാര്യങ്ങൾ അറിഞ്ഞിട്ട് ഇപ്പോ എന്തിനാ.. "

ഞാൻ ചമ്മൽ മാറ്റാനായി ഏട്ടത്തിയോട് ചോദിച്ചതിന് മറുപടി വന്നത് അമ്മയിൽ നിന്നായിരുന്നു

" ആ പെണ്ണിന് എന്റെ മോനെ ഇഷ്ടയത്കൊണ്ട്... അല്ലേടി മോളെ... "

എന്റെ പെട്ടിയിൽ ആണി അടിച്ചുകൊണ്ട് അമ്മ സാരീതലപ്പിൽ കയ്യും തൂത്തു അടുക്കളയിൽ നിന്ന് അഗമനം ആയി

" പിന്നല്ലാതെ... എന്റെ മോനെ കണ്ടാൽ ആർക്കാ പ്രേമം തോന്നത്തെ... അമ്മേ നമ്മടെ ശരധചേച്ചിടെ മോള് ഇവനെ കെട്ടണം എന്ന് പറഞ്ഞല്ലേ....കിണറ്റിൽ ചാടാൻ പോയെ... ശോ "

എന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു രണ്ടും കൂടെ കുട്ടച്ചിരി. അച്ഛൻ ഇല്ല ഇവിടെ അച്ഛനും ഏട്ടനും എങ്ങോട്ടോ പോയതാണ്.. അമ്മയും മരുമോളും കൂടെ എനിക്കെട്ട് വെക്കാൻ ആണെന്ന് അറിഞ്ഞ ഞാൻ നൈസ്യായിട്ട് വലിയാൻ തീരുമാനിച്ചു. അപ്പോളും അവിടെ ചിരി നിന്നില്ല.. ചിരിക്കട്ടെ രണ്ടിന്റേം കൊലച്ചിരി

അല്ലേലും മറ്റവൾ

💬 Comments

View all comments