Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]
നൂറുവട്ടം സമ്മതം അച്ഛാ... ദേ ഈ കല്യാണം മുടക്കാൻ എങ്ങനും ആരേലും നോക്കിയ.. ഹാ.... അച്ഛൻ ഇപ്പോ വന്നു... "
പേടിയിൽ എന്തൊക്കയോ വിളിച്ചു പറഞ്ഞു.. അച്ഛൻ എന്നെ ഒന്ന് നോക്കിട്ട് നേരെ വെളിയിലേക്ക് നടന്നു... ഇങ്ങേര് ആര് പാൽവാൽ ദേവാനോ....കത്തിയും വാളും ആയി നടക്കാൻ
വെറുതെ എന്റെ ശവം വേഴ്ത്തണ്ട എന്നോർത്താ ഞാൻ മിണ്ടാതെ നിന്നെ ... അല്ലേൽ കാണരുന്നു എന്നെ ഇപ്പോ കോടി പുതപ്പിച്ചു കിടത്തണേ... എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും ഹും....
" അയ്യടാ.... അവന്റെ ഒരു ധൈര്യം കണ്ടില്ലേ... "
ഏട്ടത്തി എന്റെ നിൽപ്പും ഭാവവും കണ്ട് ഇപ്പോളും ചിരിയാ.. അമ്മയും മോശമൊന്നും അല്ല..
" അല്ലേലും ഞാൻ ഒരു കല്യാണം കഴിക്കണം എന്നോർത്തിരിക്കുവായിരുന്നു.. അല്ലെ അമ്മേ... "
ഞാൻ ചമ്മല് മാറ്റാൻ സ്റ്റീരം ഐറ്റം എടുത്ത്...
" അഹ് ഡി മോളെ.. ഇവൻ പറഞ്ഞായിരുന്നു. നല്ല കുട്ടിയാടാ.. സുന്ദരിയാ എന്റെ മോള്.. കാശിന് കുറച്ച് കുറവേ ഉള്ളു എനിക്ക് അറിയാവുന്നോരാ... എന്റെ മോനായിട്ട് എതിര് പറയരുത് "
അമ്മ അത് പറയുന്നതിനോടൊപ്പം കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അമ്മയെ കെട്ടിപിടിച്ചു
" അമ്മേടെ മോന് അമ്മ പറയുന്നതിന് അപ്പുറം ഉണ്ടോമ്മേ "
അതിന് മറുപടിയായി എന്റെ കവിളിൽ ഒന്ന് തലോടി അമ്മ വെളിയിലേക്ക് ഇറങ്ങി
" സത്യമായിട്ടും ഇതിന് ഇഷ്ടമല്ലെടാ നിനക്ക്.. അച്ഛൻ ഇങ്ങനെ ഒരുകാര്യം പറഞ്ഞപ്പോ ഞാൻ ആണ് അത് മതി എന്ന് പറഞ്ഞത്.. എന്നോട് ചോദിച്ചത് നിനക്ക് അവിടെ വല്ല ചുറ്റിക്കളി ഉണ്ടോ എന്നാണ്.. എനിക്ക് അറിയരുതോ നിന്നെ
💬 Comments
View all comments