0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

എന്തേലും ഉണ്ടേൽ നീ എന്നോട് പറയാതെ ഇരിക്കില്ലല്ലോ.. എന്റെ മോന് ഈ കുട്ടി നന്നായി ചേരുമെടാ.. ഏട്ടത്തിടെ മുത്ത് എതിര് പറയല്ലേ... "

എന്നെ കെട്ടിപിടിച്ചു അത് അത്രയും പറയുമ്പോളും എന്നെ എന്തോരം ഈ സ്ത്രീ സ്നേഹിക്കുണ്ട് എന്നെനിക് മനസ്സിലായി... എല്ലാം കണ്ട് നിറഞ്ഞ കണ്ണുകളും ആയി നിൽക്കുന്ന ഏട്ടനും ഇതേ പറയാൻ ഉണ്ടായിരുന്നുള്ളു.. ആരായാലും ഏതവളായാലും ഞാൻ കാരണം അതിന് കഷ്ടപ്പാട് ഉണ്ടാകില്ല എന്ന് ഞാൻ അവർക്ക് വാക്ക് കൊടുത്ത്...

പിനേം കുറേ നേരം അവരോട് സംസാരിച്ചു ഇതിനിടക്ക് പെണ്ണ് ആരാണെന്നു ചോദിക്കുണ്ടേലും അവരാരും പറയുന്നില്ല.. നേരിട്ട് കണ്ടാൽ മതി എന്നാണ് മറുപടി... ഞാൻ പിന്നെ മുറിയിൽ കയറി കിടന്ന്.. നാളെ ആരായിരിക്കും എന്റെ ഭാര്യ ആകാൻ പോകുന്നെ എന്നെല്ലാം ഓർത്ത് ഉറക്കത്തിലേക്ക് വഴുതി വീണുപോയിരുന്നു ഞാൻ.

<><><><><><><><><><><><><><><><><><><>

പിറ്റേന്ന് രാവിലെ തന്നെ എന്നെ ഒരുക്കുന്ന പരുപാടികാൾ വന്നു ബന്ധുക്കൾ എല്ലാം എത്തിയിരുന്നു.. അപ്പോ ഞാൻ മാത്രേ അറിയാൻ ഉള്ളായിരുന്നു സ്വന്തം കല്യാണം ആണെന്ന്...

ഓരോരുത്തരായി ആ ഓഡിറ്റോറിയം നിറഞ്ഞിരിക്കുന്നു.. പലപല ആളുകളുടെ കല്യാണം അല്ലെ... അതാവും ഇത്രേ തിരക്ക്.. വിശ്വനാഥ്ന്റെ മകൻ എന്ന നിലക്കുള്ള ഒരു ആർഭാടവും അവിടെ എനിക്ക് ഇല്ല മറ്റ് മണവാളന്മാരിൽ ഒരാൾ. ആ കാര്യം ഓർത്തപ്പോ എനിക്ക് അച്ഛനോട് അഭിമാനം തോന്നിപ്പോയി ഒരു നിമിഷം... എന്നാലും അതൊന്നും അല്ല എന്റെ പ്രശ്നം എന്റെ പെണ്ണെവിടെ....??

" മുഹൂർത്തം ആകുന്നു .... കുട്ടികളെ വിളിച്ചോളൂ .. "

എന്ന ഒരു പ്രായമായ തിരുമേനിയുടെ ശബ്ദം എന്നിൽ അല്പം ടെൻഷൻ ഉണ്ടാക്കി...

ഞാൻ....

💬 Comments

View all comments