Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]
ആക്രാന്തം പിടിക്കാതെ "
ഏട്ടത്തി ആണ്.. ഞാൻ തലച്ചേരിച്ചു ഒന്ന് നോക്കി നിങ്ങൾക് എന്തിന്റെ കേടാ തള്ളേ എന്നൊരു ഭാവത്തോടെ... അതിന് ആക്ഷൻ ഹീറോയിലെ ആ കള്ളുകുടിയൻ ജോജുനോട് കാണിക്കുന്നപോലെ ഒരു ആക്ഷൻ
" മുഹൂർത്തം ആയി ദാ...താലി. പിടിക്ക്യ.... "
എവിടുന്നോ വിളിച്ചുണർത്തിയത് പോലെ തിരുമേനിയുടെ ശബ്ദം ഉയർന്നതും എന്റെ ഉള്ള കാറ്റും പോയി.. അങ്ങനെ കല്യാണം ഒക്കെ നന്നായി തന്നെ കഴിഞ്ഞു.. എല്ലാരും ഒരേ സമയം തന്നെ ആയിരുന്നു കെട്ട്...
കൈപിടിച്ച് തരുന്ന സമയമാണ് ഞാൻ അവളുടെ വീട്ടുകാരെ ശ്രദ്ദിക്കുന്നെ.. പ്രായമായ ഒരച്ഛൻ.. തീരെ വയ്യാ എന്ന് അദ്ദേഹത്തിന്റെ നിൽപ്പിൽ ഉണ്ട്.. ഒരു അമ്മ അതും ഒരു പാവം ആണെന്ന് തോന്നുന്നു ഒരു അനിയത്തി ആള് ഒരു കുറുമ്പിയാണ്... അവളുടെ അച്ഛനും അമ്മയ്ക്കും എന്നോട് സംസാരിക്കാൻ ഒരു മടി... എനിക്ക് ഈ വിവാഹം ഇഷ്ടമായില്ലെങ്കിലോ എന്നോർത്തു കാണും.. അല്ലെങ്കിൽ തങ്ങളുടെ മോളെ ആ വീട്ടിൽ ഇട്ട് നരകിപ്പികുവോ എന്നൊരു തോന്നൽ കാണും.. ഈ സമയങ്ങളിൽ അവൾ എന്നോടോ ഞാൻ അവളോടൊ ഒന്നും മിണ്ടില്ല.. അമ്മയെ കെട്ടിപിടിച്ചു കരയുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു അവൾ കരച്ചില് തന്നെ.. ആ മാതാപിതാക്കളുടെ മുഖത്ത് എന്നോട് തങ്ങളുടെ മകളെ നോക്കിക്കോളാണെ എന്നോട് അഭ്യർത്ഥന ഉണ്ടെനെനിക് തോന്നി
" അച്ഛൻ വിഷമിക്കണ്ട.. പൊന്ന് പോലെ നോക്കിക്കോളാം... "
ആ മനുഷ്യന്റെ കൈയിൽ പിടിച്ചു ഞാൻ അത് പറഞ്ഞപ്പോ അവൾ എന്നെ അമ്മയുടെ തോളിൽ നിന്ന് തലയെടുത്ത് ആചാര്യത്തോടെ നോക്കി. ഞാൻ ഒന്ന് ചിരിച്ചതെ ഉള്ളു അതിന്
" മോള്
💬 Comments
View all comments