Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]
എന്തിനാ പഠിക്കുന്നെ... "
അപ്പുറത്തായി മാറി നിൽക്കുന്ന അവളുടെ അനിയത്തിയുടെ തലയിൽ തലോടി അത് ചോദിച്ചപ്പോ അവൾ ഒന്ന് ചിരിച്ചു
" പ്ലസ് ടു കഴിഞ്ഞു ഇനി എവിടേലും ജോലി നോക്കണം ഏട്ടാ..., "
" അതെന്താ ജോലി അപ്പൊ മോള് പഠിക്കുന്നില്ലേ.. "
അതിന് മറുപടിയായി അവൾ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി
" അഹ് അത് നമ്മക്ക് പിന്നെ സംസാരിക്കവേ.. ഏട്ടൻ ഇവിടെ ഉണ്ടല്ലോ... "
ചിരിച്ചുകൊണ്ട് ഞാൻ മറുപടി കൊടുത്തപ്പോ വോൾടേജ് ഇല്ലാത്ത ഒരു ചിരി എല്ലാരിൽ നിന്നും ഉണ്ടായി.. ഒരുപാട് കല്യാണം ഉണ്ടായിരുന്നതിനാൽ ഇറങ്ങാൻ കുറെ സമയം എടുത്തു . ആ സമയത്ത് ഞാൻ അഞ്ചു ( അവളുടെ അനിയത്തി ) ആയി നല്ലരീതിയിൽ കൂട്ടായി അതോടൊപ്പം വീട്ടുകാരുമായും. അങ്ങനെ അവരോട് എല്ലാം യാത്രയും പറഞ്ഞു അവിടെനിന്നും ഇറങ്ങി.കരച്ചിലും പിഴിച്ചിലും ഒക്കെ കഴിയണ്ടെടെ.. വീട്ടിൽ എത്തിയപ്പോ കുറെയേറെ ലേറ്റ് ആയി... റൂമിൽ കയറിയപാടെ ഞാൻ ഒരു ടവൽ എടുത്ത് അവൾക് കൊടുത്ത് കുളിച്ചോളാൻ പറഞ്ഞു ബാത്രൂം കാണിച്ചുകൊടുത്തു ഞാൻ താഴെയും പോയി കുളിച്ചു. ഡ്രസ്സ് ഞാൻ ആൾറെഡി എടുത്തിട്ടുണ്ടായിരുന്നു
അങ്ങനെ താഴെ ഇരിക്കുമ്പോൾ ആണ് അമ്മയും ഏട്ടത്തിയും അടുത്തേക്ക് വരണേ
" ഇഷ്ടയോടാ..നിനക്ക് അവളെ "
കല്യാണം കഴിഞ്ഞു ഇത്രയും ആയപ്പോളെങ്കിലും ചോദിച്ചല്ലോ സന്തോഷം.
" അത്... ആ താലി കെട്ടുന്ന സമയത്തെ ഇവന്റെ നോട്ടം കണ്ടാൽ അറിയാൻ മേലെ... "
എന്നെ ആക്കിയുള്ള പതിവ് കമന്റ് എത്തി
" നിങ്ങൾക് എന്റെ മെക്കിട്ട് കേറിയില്ലങ്കിൽ ഒരു സമാദാനവും ഇല്ലാലെ.."
ഞാൻ
💬 Comments
View all comments