Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]
പോകുന്ന ഏട്ടത്തിയേം നോക്കി ഞങ്ങൾ റൂമിൽ കേറി.
" താൻ വല്ലോം കഴിച്ചായിരുന്നോ ... "
മുറിയാകെ നോക്കുന്നതിന് ഇടക്ക് എന്റെ വാക്ക് കെട്ട് അവൾ കഴിച്ചെന്നു തലയാട്ടി
" താൻ കിടന്ന് തത്തി കളിക്കുവൊന്നും വേണ്ട.. കട്ടിലിൽ കിടന്നോ അത് ഡബിൾ ഡക്ക് ആ വലിച്ചാൽ മതി "
എന്നും പറഞ്ഞു ഞാൻ ആ ബെഡ് രണ്ടാക്കി അവൾ എന്നെ സംശയ രൂപേണ നോക്കി
" രണ്ടാൾക്കും സമയം വേണ്ടിവരുമെന്നിക്കു തോന്നി.... അതല്ല താൻ ഒക്കെയാണെങ്കിൽ ഞാനും ഒക്കെയാണ് "
ഞാൻ കൂൾ ആയി അത് പറഞ്ഞപ്പോ അവൾ ഒന്ന് പരുങ്ങി അതോടെ ഞാൻ എണ്ണിറ്റ് ബെഡ് വീണ്ടും ഒന്നാക്കി അവൾ വന്നു ബെഡിൽ ഇരുന്നു മറുതലക്കൽ ഞാനും
" താൻ ഇവിടെ നിക്കുന്നോ അതോ എന്റൊപ്പം അങ്ങ് വരുന്നോ.."
" അമ്മയോട് ചോദിച്ചിട്ട് "
ഓ നക്കുണ്ടായിരുന്നോ.... വീണ്ടും മാറ്റാവൊന്നും ഇല്ല തലകുനിച്ചു തന്നെ ആ ഇരിപ്പ് തുടർന്ന്
" താൻ എന്ത് വരെ പഠിച്ചു....? "
എന്റെ ആ ചോദ്യത്തിന് അവൾ ഒന്നു പതറി. കൈകൾ തമ്മിൽ കൂട്ടി ഉരുമ്മി...
" കേട്ടില്ലേ താൻ.....?"
ഞാൻ വളരെ സോഫ്റ്റ് ആയിട്ട് ചോദിച്ചപ്പോ അവൾ പറഞ്ഞു തുടങ്ങി
" രണ്ടാളെ പഠിപ്പിക്കാനുള്ള സാമ്പത്തികം ഒന്നും ഇല്ലാത്തോണ്ട് പ്ലസ് ടു കൊണ്ട് പഠിത്തം നിർത്തി പിന്നെ പശുവും വീടും ഒക്കെയായി അങ്ങനെ പോയി... "
മടിച്ചുമടിച്ചാണ് പറഞ്ഞതെങ്കിലും ആ വാക്കുകൾ ഒരു സങ്കടം ഉള്ളതായി എനിക്ക് തോന്നി..
" താനും എന്റെ കൂടെ എറണാകുളത്തു വരുണ്ട്
💬 Comments
View all comments