Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]
കേട്ടോ.... ""
അതിന് ഒട്ടും മടിക്കാതെ അവൾ തലയാട്ടി
" ഹാ താൻ എന്താടോ ഇങ്ങനെ ചാത്തപോലെ ഇരിക്കണേ.... ഏഹ്.... ഈ വിവാഹം ഇഷ്ടയില്ലേ... ഇല്ലേൽ പറഞ്ഞോടോ.... നമ്മക്ക് വഴിയുണ്ടാക്കാം. വേറെ ആരേലും ഉണ്ടോ മനസ്സിൽ "
അവസാനം അത് പറഞ്ഞപ്പോഴേക്കും അവൾ എന്നെ ഒന്നു നോക്കി ഹോ. അരുതാത്തതു എന്തോ എന്നിൽ നിന്ന് കേട്ടത്പോലെ ആ മുഖം താണു ... ആ നോട്ടത്തിൽ ഞാൻ ഇല്ലാതായത് പോലെ പക്ഷേ ആ നോട്ടം ദെഷ്യത്തോടെ ആയിരുന്നില്ല തികച്ചും ദയനീയമായിരുന്നു.
" ഹാ... താൻ എന്തിനാടോ കരായണേ... അതിന് മാത്രം ഒന്നും ഉണ്ടായില്ലല്ലോ... ശരി പോട്ടെ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു... അഹ് പോട്ടെന്നു.. കണ്ണ് തുടയ്ക്ക്... ""
പെട്ടെന്ന് നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന അവളോട് എനിക്ക് അത് മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ. പക്ഷേ പലതും ഞാൻ തീരുമാനിച്ചിരുന്നു ഈ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ.
അങ്ങനെ ഞങ്ങൾ ഉറക്കത്തിലേക്ക് ഒഴുകിയിറങ്ങി പുതിയ ഒരു ജീവിതത്തിലേക്ക് ഉള്ള മുൻപടി ആയി...
Just a beginning
💬 Comments
View all comments