0%

Chapter Title : നാഥന്റെ ദേവലോകം [സുൽത്താൻ II]

Author : Kambikathakal Read All Parts 755

ഗാത്രം, നീട്ടി വളർത്തിയ മുടി, വെള്ള കുർത്തയും വെള്ള പൈജാമയും വേഷം.... നെറ്റിയിൽ നീളത്തിൽ ഒരു ചുവന്ന കുറി.... കയ്യിൽ രുദ്രാക്ഷം....!!!!കണ്ടാൽ ആരും നോക്കിപോകുന്ന ദൈവീക ഭാവം....!

മറ്റാരോടും മിണ്ടാതെ അയാൾ അമ്മയെ താങ്ങി എടുത്തു അകത്തു കൊണ്ടു കിടത്തി....

അവർ ഉണർന്നു....

മുന്നിൽ സൂര്യ തേജസ്സോടെ തന്റെ മകനെ കണ്ട അവരുടെ ഉള്ളു നിറഞ്ഞു....

ആ മുറിയിലേക്ക് കടക്കുവാൻ മറ്റുള്ളവരെ എന്തോ തടയുന്നത് പോലെ എല്ലാവർക്കും ഫീൽ ചെയ്തു.....

ഉള്ളിലേക്ക് ആരും പോകാൻ ശ്രമിച്ചത് പോലും ഇല്ല.... വാതില്പടിയിൽ നിന്ന് കൊണ്ടു അച്ഛൻ തിരുമേനി വിങ്ങി പൊട്ടി കൊണ്ടിരുന്നു....

മറ്റാരെയോ കണ്ട പോലെ വിഷ്ണു അതിശയം പൂണ്ടു നിന്ന് പോയി....

ഇതെന്റെ ഏട്ടൻ തന്നെയോ.... അതോ മറ്റെന്തെങ്കിലുമൊ?

നാഥൻ വാതില്പടിയിലേക്ക് ഒന്ന് നോക്കി.... മൊത്തത്തിൽ എല്ലാവരെയും....

തന്നെ നോക്കി മിഴിച്ചു നിക്കുന്ന അച്ഛനെയും സഹോദരങ്ങളെയും നോക്കി ഒന്ന് പുഞ്ചിരിച്ചു....

പിന്നെ അമ്മയോടായി പറഞ്ഞു...

"അമ്മേ എനിക്ക് പോകാൻ സമയം ആയി... ഞാൻ ഇല്ലെങ്കിൽ അവിടെ ഒന്നും ശെരിയാവില്ല....

റോബർട്ട്‌ ഇവിടെ ഉണ്ടാവും.... നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ.... ഞാൻ എല്ലാം അറിഞ്ഞോളാം...."

കാർത്തിക : "നീ എവിടെയാ... അമ്മേടെ പൊന്ന് മോനെ ജീവിക്കുന്നത്....? ഞങ്ങളെ ഇട്ടിട്ട് ഇനിയും പോവുകയാണോ നീ....?

നാഥൻ : " അമ്മ പേടിക്കേണ്ട.... അമ്മയ്ക്ക് കാണേണ്ട സമയം ഞാൻ ഈ റൂമിൽ എത്തിയിരിക്കും.... "

കാർത്തിക :"ഈ അമ്മയ്ക്ക് എന്നും എന്റെ മോനെ കാണണം.... ഇനി എത്ര കാലം ആണ് ഇവിടെ എന്നറിയില്ല.... അതുവരെ എങ്കിലും നിന്നെ കാണണം ഞങ്ങൾക്ക്"

നാഥൻ :"അമ്മേ

💬 Comments

View all comments