Chapter Title : നഗ്നസത്യം 2 [Lee child]
…
കാത് : മനസിലായില്ല..
ഞാൻ : ഏയ്, ഒന്നുമില്ല…
ഞാൻ വേഗം റൂമിൽ പോയി .. ഡ്രെസ്സൊന്നും അഴിക്കാതെ കിടന്നു…വെറുതെ ആലോചിച്ചു തുടങ്ങി…
ഒരു സുപ്രഭാതത്തിൽ ഒരു പെൺകുട്ടി അതും അവളുടെ കല്യാണദിവസം കാണാതാവുന്നു..
വരന്റെ വീട്ടുകാർ അതിനെ ഒളിച്ചോട്ടം എന്നു പറയുന്നു…
അതല്ല കാരണമെങ്കിലും…
കാരണം എനിക്കറിയാവുന്ന നിത്യ, കഴിഞ്ഞ ദിവസം അവളെകണ്ടപ്പോഴുള്ള വികാരവിചാരങ്ങൾ.. എവിടെയോ ഒരു വലിയ പ്രശ്നത്തിന്റെ ഒരു ഭാഗം പോലെ.. ഒരു ജിഗ്സൗ പസിലിന്റെ ഒരു ഭാഗം…
അത് കണ്ടുപിടിക്കണം..
പക്ഷേ ഈ കേസ് എവിടെ നിന്ന് തുടങ്ങും?
സംഭവസ്ഥലത്തു നിന്നും കിട്ടിയ തെളിവൊക്കെ സാനിയയുടെ കൈയിലാണ്…
പിന്നെ…
നിത്യയുടെ വീട്…
ശെരിയാണ്…അവളുടെ വീട്..
അത് എവിടെയാണ്?...
കഷ്ടകാലത്തിനു അന്ന് അവളോട് അത് ചോദിക്കാൻ ഞാൻ മറന്നു…
കത്രിന ചേട്ടത്തിക്ക് അറിയുമോ?
ചോദിച്ചു നോക്കാം…
ചേട്ടത്തി…
കത്രിന ചേട്ടത്തി..
എന്തോ…
ഞാൻ : ചേച്ചിക്ക് നിത്യയുടെ വീട് എവിടെയാണെന്ന് അറിയുമോ?
കാത് : ഉം…ഡയറക്ടറിയിൽ നോക്കേണ്ടി വരും…
ഞാൻ : ഡയറക്ടറിയോ ??
കാത് : നിക്ക്, ഒന്ന് നോക്കിട്ടു പറയാം..
അവർ നേരെ ലിവിങ് റൂമിലേക്ക് പോയി..
ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കടലാസ് തുണ്ടുമായി അവർ വന്നു..
കാത് : ഇതാണ് അഡ്രെസ്സ്.. അവൾ ആദ്യമൊക്കെ ബാറിലായിരുന്നു ജോലി..
ഞാൻ ഒന്ന് ഞെട്ടി..
ബാറിലോ…
ആ, അതെ, പക്ഷെ ആള് ശുദ്ധയായിരുന്നു കേട്ടോ…
ഞാൻ മനസ്സിൽ : നിത്യ, എന്തായിത്…
ശെരിയാണ്, അവൾക്കു പഠിത്തത്തിൽ അത്ര താല്പര്യമില്ല.. സ്വന്തമായി ഒരു ബേക്കറി കട തുടങ്ങണമെന്നായിരുന്നു ആഗ്രഹം..
💬 Comments
View all comments