Chapter Title : നഗ്നസത്യം 2 [Lee child]
ശെരിയാണ് ഒരു കാര്യവുമില്ല..
ഞാൻ പുറത്ത് നോക്കി..
മഴ നിന്നു…
ഞാനും സാനിയയും പുറത്തിറങ്ങി മുൻപിൽ കണ്ട ഇടവഴിയിലൂടെ നടന്നു…
കുറച്ചു ദൂരം കഴിഞ്ഞു..
സാനിയ പെട്ടന്ന്…
അരുൺ, ദേ നോക്ക്..
അവിടെ ഒരു ചെളിയിൽ പുതഞ്ഞ ഒരു തുണി കണ്ടു…
അതിന്റെ കളർ നോക്കി..
മെറൂൺ കളർ..
കൂടാതെ നല്ല എംബ്രോയ്‌ഡറി വർക്കും..
നിത്യ..
അവളുടേതായിരിക്കും ഇത്..
സാനു : അവളേതാ ഡ്രെസ് ഇട്ടത്?
ഞാൻ : പറഞ്ഞു കേട്ടിടത്തോളം മെറൂൺ കളർ ആണെന്ന അറിഞ്ഞത്..
സാനിയ ആ ഡ്രെസ്സ് പരിശോദിച്ചു..
ഞാൻ ഈ സമയം കുറച്ചു കൂടെ മുൻപോട്ട് പോയി..
അവിടെ കുറച്ചു കൂടെ വീതി കൂടിയ വഴി കണ്ടു..
കഷ്ടിച്ച് ഒരു കാറിനൊക്കെ അതിലെ പോവാം…
ഞാൻ നിലത്ത് നോക്കിയപ്പോൾ ഒരു കാറിന്റെ ടയർ പ്രിന്റ് കണ്ടു..
ഭാഗ്യം എന്തുകൊണ്ടോ അത് മാഞ്ഞു പോയില്ല..
ഞാൻ വേഗം സാനിയയെ വിളിച്ചു കാണിച്ചു കൊടുത്തു..
ഇനി എനിക്കിവിടെ ഒന്നും ചെയാനില്ലെന്ന് തോന്നി…ഞാൻ വേഗം അവിടെ നിന്ന് പുറപ്പെട്ടു…തിരിച്ചു വീട്ടിലേക്ക്..
________________
ഞാൻ വേഗം വീട്ടിലെത്തി..
കത്രീന ചേട്ടത്തി : ഗുഡ് ഈവെനിംഗ്, അരുൺ..
ഞാൻ :ഗുഡ് ഈവെനിംഗ് ചേട്ടത്തി..
കാത് : കല്യാണം മുടങ്ങിയല്ലേ ?..
ഞാൻ : നിങ്ങൾ എങ്ങനെ അറിഞ്ഞു?
കാത് : ചെറിയ സ്ഥലമല്ലേ, അറിയാൻ വലിയ പാട് വന്നില്ല..
ഞാൻ : ഉം..
കാത് : എന്നാലും അവളെവിടെ പോയി?
ഞാൻ : എത്ര കാലം ഒളിപ്പിച്ചു വയ്ക്കാൻ അവർക്കു പറ്റും? ഏതെങ്കിലും ദിവസം അവളെ കണ്ടു പിടിക്കും
💬 Comments
View all comments