Chapter Title : നഗ്നസത്യം 2 [Lee child]
പാവയുടെ കണ്ണുകൾ…
മറ്റാരുടെയോ മൂന്നാം കണ്ണ്..
അജിത്തിന്റെ കണ്ണുകൾ ചുവന്നു തുടുത്തു..
ഏത് പുന്നാര മോനായിരിക്കും ഇത് …?
ഞാൻ :അതറിയുമായിരുന്നെകിൽ കേസ് തീർന്നില്ലേ…മാത്രമല്ല ഈ പണി ചെയ്തവനേക്കാളും കൂടുതൽ നമുക്ക് ആവശ്യം നിത്യയെയാണ്..
അജിത് ഒരു ദീർഘാനിശ്വാസമെടുത്തു..
ഇനി എന്ത്..
ഞാൻ : നമ്മുടെ പണി ഇവിടെ തീർന്നില്ല…
ഞാൻ വീണ്ടും എന്റെ പരിശോധന തുടർന്നു…
ഞാൻ ബെഡ്‌റൂമിനടുത്തുള്ള കബോർഡ് തുറന്നു..
അതിൽ ഒരു ഡയറി കണ്ടു..
ഞാൻ അത് അജിത്തിനെ കാണിച്ചു…
അജിത് : നീ വായിക്ക്..
ഞാൻ : ഞാനോ ?
അജിത് : ആ ?
ഞാൻ ആ ബുക്ക് തുറന്നു..
പലതിലും ചില കണക്കുകളും ചില നോട്ടുകളും മറ്റുമായിരുന്നു…
അവസാനം എഴുതിയ ഒരു കുറിപ്പ് അജിത്തും കൂടെ കേൾക്കാൻ വേണ്ടി വായിച്ചു..
ഞാൻ ഒരു ജീവിതം സ്വപ്നം കണ്ടിരുന്നു.. എല്ലാവരും സന്തോഷത്തോടെ എന്റെ കല്യാണത്തിൽ വരുന്ന സ്വപ്നം.. കുട്ടികാലം മുതൽക്കേ മനസിലെ ഉള്ളറകളിൽ ഒളിപ്പിച്ചു നടന്ന സ്വപ്നം.. അത് പോലെത്തന്നെ എന്റെ പ്രിയനെക്കുറിച്ചും…
പക്ഷെ…
ഞാൻ അതിനു താഴെയുള്ള പാരഗ്രാഫ് വായിച്ചപ്പോൾ ഒന്ന് നടുങ്ങി..
അജിത് : എന്താടാ നാവിറങ്ങിയോ ?
ഞാൻ : പക്ഷെ.. എന്റെ സ്വപ്നങ്ങളെല്ലാം തകർന്നു…ഈ നിമിഷം എന്റെ അടുക്കpm. എന്റെ ചേട്ടനുണ്ടായിരുനെകിൽ.. ആദ്യമൊന്നും ഞാനത് വിശ്വസിച്ചില്ല.. ഇന്ന് അർമാൻ വേറൊരു പെണ്ണിന്റെ കൂടെ…
ഡും..
ഞാൻ ഒന്ന് അജിത്തിന്റെ അടുക്കൽ നോക്കി…
അവൻ കൈ ചുരുട്ടി ചുവരിൽ അടിച്ചതായിരുന്നു…
അജിത് :ഞാൻ പോവാ..
ഞാൻ :എങ്ങോട്ടാ..
അജിത് : എന്റെ അളിയനെ ഒന്ന് സത്കരിക്കാൻ..
💬 Comments
View all comments