Chapter Title : നഗ്നസത്യം 2 [Lee child]
മുഖം പൊത്തി കരയുകയായിരുന്നു..
ഞാൻ അയാളെ സമാധാനിപ്പിക്കാൻ വേണ്ടി അങ്ങോട്ട് ചെന്നു..
ഞാൻ : അർമാൻ..
അയാൾ എന്നെ നോക്കി, എന്നിട്ട് ചോദിച്ചു..
അർമാൻ : എന്നാലും അവളെന്തിനാ ഇങ്ങനെ..
ഞാൻ : എവിടെയോ എന്തോ കുഴപ്പമുണ്ടായിട്ടുണ്ട്, അർമാൻ.. അല്ലാതെ അവൾ ഇങ്ങനെയൊന്നും ചെയ്യത്തില്ല…
അവൾ അവളുടെ ജീവിതത്തിലെ ഈ ദിവസത്തിന് വേണ്ടി എത്ര സ്വപ്നം കണ്ടതാണെന്ന് നിനക്കറിയാമോ
അർമാൻ : നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്? അവളെ ആരെങ്കിലും തട്ടി കൊണ്ട് പോയാതാണോ??
ഞാൻ :പിന്നെ എന്തിനാണ് അവളീ സമയത്ത് തന്നെ ഇവിടം വിട്ടു പോയത്?
അർമാൻ ദേഷ്യത്തോടെ : എനിക്കറിയില്ല..
പെട്ടന്ന്…
അന്നേ പറഞ്ഞതല്ലേ ആ വേശ്യ പെണ്ണിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നു?
എന്നിട്ട് എന്തായി?
മറ്റുള്ളവരുടെ മുൻപിൽ വെച്ച് മാനം പോയപ്പോൾ സമാധാനമായല്ലോ?
ശബ്ദം കേട്ട ഇടതേക്ക് ഞാൻ ഓടി നോക്കി.. കൂടെ അർമാനും..
അനുരാഗായിരുന്നു അത്…
രാവിലെ തന്നെ നല്ല ഫോമിലാണ്..
സംഭവം കൈയിൽ നിന്നു പോവുമെന്ന അവസ്ഥ വരെയെത്തി..
അർമാൻ : അനുരാഗ്, നീയെന്റെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യമില്ല..
അനുരാഗ് : അതിന് തന്നോടാരാടാ സംസാരിക്കാൻ വരുന്നേ? ?ഞാൻ സംസാരിക്കുന്നത് ധർമൻ സാരോടാ…
എന്നിട്ട് ഒരു കുടിയന്റെ വിറയ്ക്കുന്ന നാവോടെ, മുഖത്തു മാക്സിമം പുച്ഛഭാവം വരുത്തികൊണ്ട്…
ധർമൻ സാറേ, കണ്ട വേശ്യകളെ വീട്ടിലേക്ക് വിളിച്ചപ്പോൾ ആലോചിക്കണമായിരുന്നു..
ട്റ ….ഷ്….
അടുത്ത നിമിഷം…
ധർമന്റെ ധൂർത്തു പുത്രൻ അതാ പാതി ആകാശത്തു കൂടെ പറന്നു പോവുന്നു…
കുറച്ചു കഴിഞ്ഞു ഈ അടിയുടെ ഉത്ഭവം നോക്കിയപ്പോൾ കണ്ടത് നിത്യയുടെ ചേട്ടനെയായിരുന്നു…
അയാളുടെ കൈയിൽ പാതി പൊട്ടിയ കസേര
💬 Comments
View all comments