0%

Chapter Title : നഗ്നസത്യം 2 [Lee child]

Author : Lee child Read All Parts 552

ഉണ്ടായിരുന്നു..

അവിടം കൊണ്ടൊന്നും ദേഷ്യം ശമിക്കാതെ വീണു കിടക്കുന്ന അവനു നേരെ ഓടി അടുത്തു…

ധർമനടക്കം അവിടെയുണ്ടായിരുന്ന എല്ലാവരും ഇതു കണ്ടു അന്താളിച്ചു നിന്നു..

എന്നാൽ അടി കിട്ടിയ അനുരാഗ് വേഗം തിരിച്ചടിക്കാൻ വേണ്ടി എഴുന്നേറ്റു നിന്നു…

ഞാനാവട്ടെ സിനിമയെ വെല്ലുന്ന ആ സീൻ കുറച്ചു നേരം കൂടെ ഒന്ന് ആസ്വദിച്ചു കണ്ടു…

ലൈസൻസ് ഇല്ലാതെ നാവു വളക്കുമ്പോൾ ആലോചിക്കണമായിരുന്നു..നേരെ ചൊവ്വേ നല്ല അടി കിട്ടിയാ എല്ലാം അവനുണ്ട്…

എന്നാൽ സാഹിലും കുറച്ചു പേരും അവരെ തടയാൻ വേണ്ടി മുൻപോട്ടു വന്നു…

പിന്നെ ആലോചിച്ചപ്പോൾ അതിലെ അപകടം എനിക്ക് മനസിലായി…ഞാനും അവരുടെ കൂടെ പോയി അവർ രണ്ട് പേരെയും തടയാൻ നിന്നു..

സാഹിലും ചിലരും അനുരാഗിനെ പിടിച്ചു വച്ചപ്പോൾ ഞാനും മറ്റു ചിലരും നിത്യയുടെ ചേട്ടനെ പിടിച്ചു വച്ചു.. കൂടുതലും വഷളാവുന്നതിന് മുൻപേ കുറച്ചു കഷ്ടപ്പെട്ട് അവരെ വലിച്ചു മാറ്റി..

പിടിവലിക്കിടെ പുള്ളിയുടെ പേഴ്സ് താഴെ വീണു കിടക്കുന്നത് ഞാൻ കണ്ടു.. ഞാൻ മെല്ലെ അതെടുത്തു തുറന്നു നോക്കി…

അതിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് ഐഡി താഴെ വീണു.. അത് മെല്ലെ എടുത്ത് ഞാൻ നോക്കി..

പേര് : അജിത്

വയസ്സ് :28

പിന്നെ നോക്കിയപ്പോൾ നിത്യയുടെ കുട്ടിക്കാലത്തെ ഫോട്ടോ..

ഞാൻ അതെടുത്തു അജിത്തിന്റെ അടുക്കൽ പോയി..

ഞാൻ അവന്റെ കൈ നോക്കി..

കൈയിൽ ചിലയിടങ്ങളിൽ ണ് നിന്ന് ചോരയൊലിക്കുന്നുണ്ട്. ഞാൻ മെല്ലെ അവന്റെ കൈ പരിശോധിച്ച് നോക്കി..

ഞാൻ ഒന്ന് തൊട്ടപ്പോൾ അജിത് തിരിച്ചു കൈ വലിച്ചു.. പക്ഷെ ഞാൻ ഒരൽപ്പം ബലത്തിലായിരുന്നു പിടിച്ചത്…ഞാൻ അവിടുത്തെ

💬 Comments

View all comments