Chapter Title : നഗ്നസത്യം 2 [Lee child]
വേലക്കാരനെ വിളിച്ചു കുറച്ചു ഐസ് വാങ്ങിച്ചു…എന്നിട്ട് മെല്ലെ അവന്റെ മുറിവിലും, അടിയേറ്റ ഭാഗത്തും വച്ചു..
ആഹ്…
അവൻ ഒന്ന് നിലവിളിച്ചു…
അത് കേട്ടപ്പോൾ കുറച്ച് ശ്രദ്ധിച്ചു ഐസ് വെക്കാൻ തുടങ്ങി..
കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം..
അജിത് :എന്തിനാ നീയെന്നെ സഹായിക്കുന്നെ?
ഞാൻ ഒന്നും മിണ്ടിയില്ല..
അജിത് വീണ്ടും ചോദിച്ചു..
ഞാൻ : നിത്യയുടെ ചേട്ടനായത് കൊണ്ട്..
കുറച്ചു നേരത്തേക്ക് മിണ്ടാതിരുന്നതിന് ശേഷം ഞാൻ തുടർന്നു..
നിത്യയെ മറ്റാരെയും കാളും ഞാൻ മനസിലാക്കിയിട്ടുണ്ട്…അവൾ വിവാഹത്തെ സ്വന്തം ജീവിതത്തിലെ ഒരു അധ്യായമായാണ് കണ്ടത്.. അവൾക്കു ജീവിതത്തെ കുറിച്ച് അത്രയും വ്യക്തമായ കാഴ്ചപാടുണ്ട്.. ഒരു സുപ്രഭാതത്തിൽ ഇതു പോലെ പോവുക എന്നത്..?
ഞാൻ ഒന്ന് നെടുവീർപ്പിട്ടു…
ഒരു കാര്യം ഞാൻ തീരുമാനിച്ചു.. അവളെ ഞാൻ കണ്ടുപിടിക്കും…
അജിത് എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി..
അജിത് : എങ്ങനെ?
ഞാൻ : ഇവിടെ തന്നെ ഇരിക്ക്..
ഞാൻ അവിടെ നിന്ന എല്ലാവരുടെയും അടുക്കൽ പോയി ചോദിച്ചു..
ആരാണ് അവളെ അവസാനമായി കണ്ടത്?
പലരും അവളെ കണ്ടത് ഇന്നലത്തെ പാർട്ടിക്കായിരുന്നു…
പിന്നെ അല്പം തൃപ്തികരമായ ഉത്തരം കിട്ടിയത് റൂഹാനി സാഹയിൽ നിന്നായിരുന്നു..
"അവളെ ഡ്രെസ്സിങ് റൂമിൽ അവളുടെ മെറൂൺ ലഹങ്ക ഇടുന്നത് കണ്ടായിരുന്നു.."
വലിയ പുരോഗതിയൊന്നും ഉണ്ടായില്ല..
________________
യഗ്നത്തിലെ അഗ്നി കത്തി തീർന്നു…
കുറച്ചു സമയത്തിന് ശേഷം അവിടെ മൂന്ന് പോലീസ്‌കാര് എത്തി..ഒരു ci യും si യും പിന്നെ ഒരു കോൺസ്റ്റബിളും.. SI ഒരു ലേഡി ആണ്..
സൗന്ദര്യവും ശക്തിയും ഒരുമിച്ചു ചേർന്ന രൂപം..
ഒരു 5'6" പൊക്കം..
അധികമില്ലെങ്കിലും
💬 Comments
View all comments