Chapter Title : നഗ്നസത്യം 4 [Lee child]
കാർ നിർത്തി..
സാനിയ എന്നെനോക്കി ചിരിച്ചു..
എന്നിട്ട്
വാ കേറ്..
ഞാൻ ഒന്ന് അജിത്തിന്റെ മുഖത്തേക്ക് നോക്കി.. അജിത് എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു…ഞാൻ വേഗം മുഖം തിരിച്ചു..
ഞാൻ : സാനിയ മാഡം..
പെട്ടന്ന് അവൾ എന്നെ രൂക്ഷമായി നോക്കി.. ഞാൻ ഒന്ന് ആക്കി ചിരിച്ചു…
ഞാനും അജിത്തും കാറിൽ കയറി..ഞാൻ ഫ്രണ്ട് സീറ്റിലും അജിത് ബാക്ക് സീറ്റിലും..
അവൾ വേഗം വണ്ടി ഓടിച്ചു പോയി..
വണ്ടി 50-60 ലിയായിരുന്നു പോയത്…
പിന്നിൽ നിന്ന് അജിത്..
ഇതിലും വേഗത്തിൽ കാളവണ്ടി പോവും..
ഞാൻ അത് കേട്ട് ഒന്നു ഞെട്ടി.. റീയർ വ്യൂയിൽ ഞാൻ അവനെ നോക്കി അരുതെന്ന് തലയാട്ടി..
അവനാവട്ടെ ഒന്നും മൈൻഡ് ചെയ്തില്ല..ഞാൻ പിന്നെ സാനിയെ നോക്കി..
അവളുടെ മുഖത്തെ ചുളിവുകൾ വരുന്നത് ഞാൻ കണ്ടു.. അവൾ എന്നോട് മറുപടി പറയുന്ന രീതിയിൽ പറഞ്ഞു..
ഈ ഭാഗത്ത് അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.. അത് മാത്രമല്ല ഇവിടെ പലരെയും കാണാതായിട്ടുമുണ്ട്..
അജിത് : അവരൊക്കെയെന്താ പ്രേതമായിട്ട് വരുമോ..
ഇവനിത്.. ?
ഞാൻ : എന്താടാ നിന്റെ പ്രശ്നം?
അജിത് : അത് തന്നെയാ എനിക്കും അറിയേണ്ടത്..നിങ്ങൾ തമ്മിൽ എന്താ കാര്യം?
ഞാൻ : ഒന്ന് തെളിച്ചു പറയെടാ…
അജിത് : എനിക്ക് നിങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചറിയണം…
ഞാൻ :എന്ത് ബന്ധം?
അജിത് : എന്ത് ബന്ധമെന്നോ…നീ എന്റെ പെങ്ങളെ കണ്ടുപിടിക്കാൻ വേണ്ടിയാണോ ഇതൊക്കെ ചെയ്തു കൂട്ടുന്നത്, അതോ?
എന്റെ ക്ഷമയുടെ നെല്ലിപല കടന്ന അവസ്ഥായായിരുന്നു അത്…
ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം…
ഞാൻ തിരിച്ചു
💬 Comments
View all comments