Chapter Title : നന്ദലീല 3 [Madanamohan]
പകുതി വഴിയിൽ വല്യമ്മയും സജിതയും രജിതയും തറവാട്ടിലേക്കു പോയി. നന്ദുവും ചെറിയമ്മയും പിള്ളേരും അവരുടെ വീട്ടിലേക്കും.
"ഹാ ചെറിയമ്മേ, ഇന്ന് ഞാൻ ദിവ്യേച്ചിയെ കണ്ടിരുന്നു. വന്നു വിശേഷം ഒക്കെ തിരക്കി."
"അവൾക്ക് എന്ത് വിശേഷമാ അറിയേണ്ടത്." ചെറിയമ്മ ദേഷ്യത്തോടെ തിരിഞ്ഞു നന്ദുനെ നോക്കി.
ചെറിയമ്മയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരിക്കുന്നു. അപ്പൊ ചില്ലറ പിണക്കം ഒന്നുമല്ല ഇവരുടെ ഇടയിൽ.
"ഓഹ്.. ഞാനെപ്പോളാ വന്നെന്നു ഒക്കെ തിരക്കുവാരുന്നു. എന്താ ചെറിയമ്മേ നിങ്ങളുടെ ഇടയിൽ വിഷയം?"
"അവളെ വിശ്വസിക്കാൻ കൊള്ളുകേല അത്ര തന്നെ. ഒരു കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടന്നിട്ട് അവൾ എനിക്കിട്ടു തന്നെ പണിതു."
"എന്ത്?." നന്ദു ചെറിയമ്മയെ നോക്കി ചോദിച്ചു.
"ഒന്നുമില്ല എന്റെ നന്ദുവേ!". ചെറിയമ്മക്ക് അത് വിവരിക്കാൻ അത്ര താല്പര്യം ഇല്ലന്ന് അവന് മനസ്സിലായി. അതുകൊണ്ട് അവനും കൂടുതൽ ചോദിക്കാൻ നിന്നില്ല.
വീട്ടിലെത്തി നന്ദു ഒന്ന് കിടന്നു മയങ്ങി. 4 മണി ആയപ്പോ ചെറിയമ്മ ചായയുമായി വന്നു വിളിച്ചു.
"മോനെ നിനക്ക് ഒന്ന് ടൗണിൽ പോയി ഇത്തിരി മീൻ എന്തേലും വാങ്ങി വരാമോ. സുരേഷേട്ടനെ നോക്കിയിരുന്നാൽ ഇനി രണ്ടു ദിവസത്തേക്ക് കാണാൻ കിട്ടില്ല. എന്തേലും ഇല്ലാതെ ഇവിടെ പിള്ളേരും ഊണ് കഴിക്കില്ല."
"അതിനെന്താ ഞാൻ പോയിട്ടുവരാം ചെറിയമ്മേ ". നന്ദു ചായ വാങ്ങി കുടിച്ചു കൊണ്ട് പറഞ്ഞു.
"എന്നാ ഞാൻ സജിതയെ കൂടെ വിടാം. അവിടുത്തെക്കും വാങ്ങാൻ ഉണ്ടാവും. അവളാകുമ്പോ വിലപേശി വാങ്ങാനും മിടുക്കിയാ. ഞാനൊന്നു വിളിക്കട്ടെ അവളെ."
നന്ദുവിന്റെ മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചു വിരിഞ്ഞു. പെട്ടന്ന് ചായ കുടിച്ചു അവൻ ഡ്രസ്സ് മാറി റെഡി
💬 Comments
View all comments