Chapter Title : നന്ദലീല [Madanamohan]
പല തവണ അവൻ നോക്കി നിന്നിട്ടുണ്ട്. അടുത്തൊന്നു ഇടപഴകാൻ ഉള്ള ഒരു അവസരം ഇതുവരെ പക്ഷേ ഒത്തു കിട്ടിയിട്ടില്ല. അതിനു കാരണം ഒരുതരത്തിൽ പറഞ്ഞാൽ രജിത തന്നെ ആണ്. എപ്പോ സജിതയും നന്ദുവും ഒന്നിച്ചിരിക്കുന്ന കണ്ടാലും അപ്പൊ അവൾ അവിടെ എത്തും. ഇത്തവണ എങ്കിലും ഒരവസരം ഒപ്പിച്ചെടുത്തു ആദ്യമായി ഒരു പെണ്ണിനെ അനുഭവിക്കുന്ന സുഖം സജിതയിൽ നിവർത്തിക്കണം എന്ന് നന്ദു മനസ്സിലോർത്തു.
പക്ഷേ രജിത, അവളൊരു പ്രശ്നമാണ്. പട്ടിയോട്ടു തിന്നുകയുമില്ല, പശുവിനെ തീറ്റുകയുമില്ല എന്ന സ്വഭാവം.
വളരെ സീരിയസ് ആണ് അവളെപ്പോളും. അളന്നു മുറിച്ചുള്ള സംസാരം, പെരുമാറ്റം. അവളോട് സംസാരിക്കുമ്പോൾ വളരെ സൂക്ഷിച്ചേ പറ്റു. എപ്പോളാ ദേഷ്യപ്പെടുന്നെന്നു പറയാനൊക്കില്ല. സജിതയുടെ നേരെ വിപരീതം.
ഇരുണ്ട നിറമാണ് അവൾക്ക് . ചുരുണ്ട മുടിയും വട്ടമുഖവും. മുഖത്ത് ഒരു കറുത്ത ഫ്രെയിം കണ്ണടയും വച്ചാൽ, എപ്പോളും ഒരു സീരിയസ് പഠിപ്പിസ്റ്റിന്റെ ലുക്ക് ആണ്.
ഒന്ന് ചൊറിയാൻ പോയിട്ട് ചെക്കന്മാര് പേടിച്ചിട്ടു ലൈൻ അടിക്കാൻ പോലും അവളുടെ അടുത്ത് പോകുമെന്ന് തോന്നുന്നില്ല. പക്ഷേ നന്ദുവിനോട് എപ്പോളും വളരെ സ്നേഹത്തോടെയെ രജിത പെരുമാറുകയുള്ളു. സജിതയിലേക്കൊന്നു അടുക്കാനുള്ള വിലങ്ങുതടി ആയി അവൾ നിൽക്കുന്നത്കൊണ്ടുള്ള പരിഭവമേ നന്ദുവിനും ഉള്ളു.
കുളി കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ അമ്മു ഡ്രസ്സ് എല്ലാം എടുത്തു വച്ചിട്ടുണ്ട്. ഒരു നീല ജീൻസും ക്രീം കളർ ടീഷർട്ടും എടുത്തിട്ട് ബാക്കി ഡ്രെസ്സെല്ലാം ബാഗിൽ ആക്കി നന്ദു ഫ്രണ്ട്റൂമിൽ എത്തി. അമ്മയും അമ്മുവും കൂടി ബ്രേക്ഫാസ്റ്റ് എടുക്കുന്ന തിരക്കിലാണ്.
"അമ്മേ അച്ഛനെവിടെ?" നന്ദു തിരക്കി.
"ഞാനിവിടെ ഉണ്ടെടാ, നീ റെഡി ആയോ ". സിറ്റൗട്ടിൽ
💬 Comments
View all comments