0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

ശ്യാം :മോനെ ഇവിടെ ആണെങ്കിൽ ആ പ്രശ്നം ഇല്ല... തൊടിയിലും പറമ്പിലും എല്ലാം ഇറങ്ങി നടക്കാം...

കുട്ടൻ അപ്പോൾ ആണ് അവൻ തന്റെ പിറകെ നടന്നു വന്നത് ശ്രദ്ധിച്ചത്...

കുട്ടൻ :വന്നപ്പോ ഞാൻ നിന്നെ തിരക്കി നീ എവിടെ ആയിരുന്നു..

ശ്യാം :ഞാൻ മുകളിൽ ഉണ്ടായിരുന്നു.... നീ എന്നെ ഒന്ന് ഫോൺ വിളിക്കണ്ടേ മോനെ വന്നത് ഞാൻ കണ്ടില്ല. നിന്റെ ശബ്ദം കേട്ട് ഇങ്ങോട്ട് വന്നത് ആണ്...

കുട്ടൻ :ഉം...

നന്ദിനി :ശെരി കുട്ടേട്ടാ ദേഹം നല്ല അഴുക്ക് ഉണ്ട് ഞാൻ ഒന്ന് പോയ്‌ കുളിക്കട്ടെ...

നന്ദിനി തന്റെ മുൻപിൽ നിന്ന് നടന്നു അകന്നപ്പോൾ.. താൻ ഇവിടെ നിന്ന് പോയപ്പോൾ കണ്ട നന്ദിനി കുട്ടി അല്ല അതെന്ന് തോന്നി... മുത്തശ്ശൻ അപ്പോൾ അങ്ങോട്ട്‌ വന്നു...

കുട്ടൻ :മുത്തശ്ശ...

മുത്തശ്ശൻ :അവിടെ എല്ലാർക്കും സുഖമല്ലേ...

കുട്ടൻ :അതേ...

മുത്തശ്ശൻ :എന്തായലും പെട്ടെന്ന് ഇവിടെ നിന്ന് പോകേണ്ട... കുറച്ചു നാൾ പറ്റുമെങ്കിൽ ഇവിടെ നിൽക്കു.. പിന്നെ നന്ദിനി മോൾക്ക് നിന്നെ അടുത്ത് കാണാൻ പറ്റുമല്ലോ...

ശ്യാം പെട്ടെന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു...

കുട്ടൻ :ഉം....

കുട്ടൻ കുളിക്കാൻ ആയി കടവിലേക്ക് പോയപ്പോൾ ശ്യാമിനെ കണ്ടില്ല... മുകളിൽ ജനലിൽ കൂടി നോക്കിയപ്പോൾ കുളിക്കടവിന്റെ അടുത്ത് നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് സംസാരിക്കുന്ന നന്ദിനിയേയും ശ്യമിനെയും കണ്ടു. അവൻ അത് അത്ര ഇഷ്ടം ആയില്ല. പെട്ടെന്ന് തന്നെ അവൻ അങ്ങോട്ട്‌ ചെന്നു.. ആ ഒരു വരവ് അവർ രണ്ടാളും പ്രതീക്ഷിച്ചില്ല... ചിരിച്ചു കൊണ്ട് ഇരുന്ന നന്ദിനിയുടെ മുഖം കുട്ടനെ കണ്ടപ്പോൾ മെല്ലെ മായുന്നത് അവൻ

💬 Comments

View all comments